| Monday, 18th March 2013, 2:06 pm

കരുത്തന്‍ റോള്‍സ് റോയ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് നിര്‍മിച്ചതില്‍ വച്ചേറ്റവും കരുത്തുറ്റ മോഡലായ റെയ്ത്ത് ( Wraith ) ജനീവ മോട്ടോര്‍ഷോയിലെത്തി.

കാര്‍ നിര്‍മാണരംഗത്ത് റോള്‍സ് റോയ്‌സിന്റെ 109 വര്‍ഷത്തെ അനുഭവസമ്പത്തിന് റെയ്ത്തിന്റെ മികവ് അടിവരയിടുന്നു. ഗോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കൂപ്പെ ഒരുക്കിയിരിക്കുന്നത്. []

എന്നാല്‍ ഗോസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുപ്പം കുറവാണിതിന്. കൃത്യമായി പറഞ്ഞാല്‍ വീല്‍ബേസ് 183 മിമീയും നീളം 130 മിമീയും കുറവുണ്ട്. സ്റ്റീലില്‍ നിര്‍മിച്ച മോണോകോക്ക് ബോഡിയുള്ള റെയ്ത്തിന് 5.27 മീറ്ററാണ് നീളം.

മറ്റു റോള്‍സ് റോയ്‌സ് മോഡലുകളുടെ പോലെ റെയ്ത്തിന്റെ ഇന്റീരിയറിനും ക്ലാസിക്കല്‍ ലുക്കുണ്ടെങ്കിലും അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമൃദ്ധമാണത്. നാലു പേര്‍ക്ക് ഇരിക്കാവുന്നവിധമാണ് സീറ്റ് ക്രമീകരണം. പതിനെട്ട് സ്പീക്കറുകള്‍ ഉള്‍പ്പെടുന്ന സൌണ്ട് സിസ്റ്റത്തിന് 1,300 വാട്ട്‌സ് ഔട്ട്പുട്ടുണ്ട്.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് സെഡ് എഫ്! ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന റെയ്ത്തിന്റെ 6.6 ലീറ്റര്‍ , 12 സിലിണ്ടര്‍ ( വി 12 ) ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 624 ബിഎച്ച്പി  800 എന്‍എം ആണ് ശേഷി. 4.6 സെക്കന്‍ഡുമതി 100 കിമീ വേഗത്തിലെത്താന്‍. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ഇലക്ട്രോണിക്കലായി നിയന്ത്രിച്ചിരിക്കുന്നു. ലീറ്ററിനു 7.14 കിമീ ആണ് ശരാശരി മൈലേജ്.

സാറ്റലൈറ്റ് നാവിഗേഷന്റെ സഹായത്തോടെ മുന്നിലുള്ള റോഡിന്റെ സ്ഥിതി മാനസിലാക്കി കൃത്യമായ ഗീയര്‍ തിരഞ്ഞെടുക്കുന്ന സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്‍ റെയ്ത്തിന്റെ മുഖ്യ സവിശേഷത.

മെച്ചപ്പെട്ട മൈലേജും െ്രെഡവിങ് സുഖവും ഇതുറപ്പാക്കും. നാവിഗേഷന്‍ സിസ്റ്റത്തില്‍ ലക്ഷ്യസ്ഥാനം ക്രമീകരിക്കാന്‍ കൈ ഉപയോഗിക്കേണ്ടതില്ല, പറഞ്ഞാല്‍ മതി. ഒക്ടോബറില്‍ യൂറോപ്പിലെവിപണിയിലെത്തുന്ന റെയ്ത്തിന് 2.45 ലക്ഷം യൂറോ ( ഏകദേശം 1.73 കോടി രൂപ )യാണ് വില.

We use cookies to give you the best possible experience. Learn more