ഐ.പി.എല്‍ 2023യിലെ 37ാം മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം മണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
‘ഞങ്ങള്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്തണം. ശേഷം ബൗളര്‍മാര്‍ മത്സരം ഏറ്റെടുക്കും. രാജസ്ഥാന്റെ ചില ജേഴ്‌സികളെങ്കിലും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സ്റ്റേഡിയമൊന്നാകെ മഞ്ഞക്കടലാണ്,’ ടോസിന് ശേഷം സഞ്ജു പറഞ്ഞു.
തങ്ങള്‍ ടോസ് വിജയിക്കുകയാണെങ്കില്‍ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് ധോണി പറഞ്ഞത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ഫലത്തില്‍ ധോണി ആഗ്രഹിച്ചതുതന്നെയാണ് ടോസില്‍ പ്രതിഫലിച്ചത്.
‘ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ആദ്യം ഫീല്‍ഡ് ചെയ്യുമായിരുന്നു. പിച്ചിന്റെ സ്വാഭാവം മാറാന്‍ പോകുന്നില്ല, രണ്ടാം ഇന്നിങ്‌സില്‍ സ്‌കോറിങ് എളുപ്പമാകും,’ ധോണി പറഞ്ഞു.
അതേസമയം, സ്റ്റാര്‍ പേസറായ ട്രെന്റ് ബോള്‍ട്ട് ഇല്ലാതെയാണ് രാജസ്ഥാന്‍ പടയൊരുക്കിയിരിക്കുന്നത്. പരിക്കുമൂലമാണ് താരം ടീമില്‍ നിന്നും മാറി നില്‍ക്കുന്നത്. ആദം സാംപയാണ് റീപ്ലേസ്‌മെന്റ്.
ഈ മത്സരം വിജയിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും രാജസ്ഥാന് സാധിക്കും.
രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍
ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത പടിക്കല്‍, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ആദം സാംപ, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, ആകാശ് സിങ്.
Content Highlight: RR vs CSK, Sanju Samson won the toss and elect to bat first