ഇനിയുമെത്രകാലം അവനെ ചുമക്കണം? ടീം ഗതി പിടിക്കണമെങ്കില്‍ അവനെ എടുത്ത് പുറത്ത് കളയണം; കെയ്ന്‍ വില്യംസണെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം
IPL
ഇനിയുമെത്രകാലം അവനെ ചുമക്കണം? ടീം ഗതി പിടിക്കണമെങ്കില്‍ അവനെ എടുത്ത് പുറത്ത് കളയണം; കെയ്ന്‍ വില്യംസണെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th May 2022, 5:55 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍.പി. സിംഗ്. ടൂര്‍ണമെന്റില്‍ തന്റെ മോശം ഫോം തുടരുന്നതിന് പിന്നാലെയാണ് ആര്‍.പി. സിംഗ് വില്യംസണെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

തനിക്ക് റണ്ണടിക്കാന്‍ സാധിക്കുന്നില്ല എന്ന വസ്തുത കെയ്ന്‍ വില്യംസണ്‍ മനസിലാക്കണമെന്നും കെയ്ന്‍ വില്യംസണ് പകരം രാഹുല്‍ ത്രിപാഠി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്ബസ്സിനോടായിരുന്നു ആര്‍.പി.സിംഗിന്റെ പ്രതികരണം.

‘വില്യംസണ് പകരം രാഹുല്‍ ത്രിപാഠിയായിരിക്കണം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത്. ഇത് നല്ലൊരു തീരുമാനമാണ്. എന്നാല്‍ ഇതിലും മികച്ചൊരു തീരുമാനമെന്തെന്നാല്‍ അവനെ പ്ലെയിംഗ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതാണ്.

 

ഇനിയുമെത്രകാലം അവനെ ചുമക്കണം? അദ്ദേഹമൊരു പ്രൊഫഷണല്‍ താരമല്ല, തന്റെ പ്രകടനം പോരാ എന്ന വസ്തുത സ്വയം മനസിലാക്കുക,’ ആര്‍.പി. സിംഗ് പറഞ്ഞു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജയും വില്യംസണെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. സണ്‍റൈസേഴ്‌സിനെ എന്തെങ്കിലും ചാന്‍സ് ഉണ്ടാവണമെങ്കില്‍ കെയ്ന്‍ വില്യംസണെ ഓപ്പണിംഗില്‍ നിന്നും മാറ്റി മിഡില്‍ ഓര്‍ഡറില്‍ ഇറക്കണമെന്നായിരുന്നു ഓജ പറഞ്ഞത്.

ഐ.പി.എല്‍ 2022ല്‍ ഏറ്റവും മോശം താരങ്ങളില്‍ ഒരാളായിരുന്നു കെയന്‍ വില്യംസണ്‍. ടീമിനായി എല്ലാ മത്സരത്തിലും കളത്തിലിറങ്ങിയെങ്കിലും ഒരിക്കല്‍പ്പോലും ഫോമിലേക്കുരാന്‍ താരത്തിനായിരുന്നില്ല.

12 മത്സരത്തില്‍ നിന്നും 18.91 ആവറേജില്‍ 208 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. 92.86 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

 

Content Highlight: RP Sing against SRH skipper Kane Williamson