ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഗുരുതര സുരക്ഷാ വീഴ്ച. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തത് വിസ്‌കിയൂടേയും ടച്ച് അപ്പിന്റേയും ചിത്രമായിരുന്നു.
പശ്ചിമംബംഗാളിലെ ഹൗറ ജില്ലയിലെ പച്‌ല ബ്ലോക്കില്‍ വ്യാപകമായി വീണുകിടക്കുന്ന മരങ്ങളും മറ്റും മുറിച്ചുമാറ്റുന്ന എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് ഒരു മേശയ്ക്ക് മുകളിലായി വെച്ചിരിക്കുന്ന രണ്ട് ബോട്ടില്‍ റോയല്‍ സ്റ്റാഗ് വിസ്‌ക്കിയുടേയും സ്‌നാക്ക്‌സിന്റേയും ചിത്രം കൂടി ഉള്‍പ്പെട്ടത്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ തന്നെ പേജ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ദയവുചെയ്ത് ഡ്രിംങ്കിങ്ങും ഫേസ്ബുക്കിങ്ങും മിക്‌സ് ചെയ്യരുതെന്നും യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് ചിത്രത്തിന് താഴെ വന്ന പ്രതികരണങ്ങള്‍.
തങ്ങളെ കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ക്ക് അറിയാം. പിന്നെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ എന്തിന് വിഷമിക്കണം… അതുകൊണ്ട് ഒരു ഡ്രിങ്കാവാം. എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.
ഇതൊക്കെ സാധാരണമാണെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം ആരുടെ കീഴിലാണെന്ന് വെറുതെ ഓര്‍ത്താല്‍ മതിയെന്നുമാണ് മറ്റ് ചില പ്രതികരണങ്ങള്‍… വെറും ആഭ്യന്തര കാര്യം മാത്രമാണ് ഇതെന്ന് പരിഹസിക്കുന്നവരും ഉണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.