| Saturday, 30th November 2019, 9:38 pm

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍? സൂചന നല്‍കി റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുമെന്ന സൂചന നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറെ വൈകാതെ തന്നെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ പ്രതീക്ഷിക്കാമെന്ന സൂചന നല്‍കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ദസാരി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

” റോയല്‍ എന്‍ഫീല്‍ഡ് പുതിയ ശ്രേണിയിലേക്കുള്ള ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തിലാണ്. അതില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.” – റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ വിനോദ് ദസാരി ഒരു അഭിമുഖത്തില്‍ അറിയിച്ചു.

വാഹന വ്യവസായത്തിലെ നിലവിലെ മാന്ദ്യത്തിന്റെ മോശം അവസ്ഥ അവസാനിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇനി മുതല്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന ലോഞ്ചുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന്റെയും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെയും അപ്ഡേറ്റുചെയ്ത പതിപ്പുകള്‍ ഉള്‍പ്പെടും.

ഭാവിയില്‍ നിര്‍മ്മിക്കാന്‍ ഇരിക്കുന്ന ഉല്പന്നങ്ങളില്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ വെച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അതേസമയം പെട്ടെന്ന് തന്നെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ എത്താന്‍ സാധ്യത ഇല്ല എന്നാണ് സൂചന.

കുറഞ്ഞത് ഒന്നോ രണ്ടോ വര്‍ഷമെങ്കിലും എടുക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക്‌മോട്ടോര്‍ സൈക്കിള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍.

We use cookies to give you the best possible experience. Learn more