| Tuesday, 17th September 2019, 10:44 pm

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളെ ആഘോഷരാവിനായി ഗോവയിലേക്ക് പോരൂ..

ഡൂള്‍ന്യൂസ് ഡെസ്‌ക്

2019ലെ റോയല്‍എന്‍ഫീല്‍ഡ് റൈഡര്‍ മാനിയ ഗോവയില്‍ .നവംബര്‍ 22,23,24 തീയതികളിലാണ് റൈഡര്‍ മാനിയ നടക്കുക. റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളുടെ ഏറ്റവും വലിയ ഒത്തുചേരലാണിത്.റോയല്‍ എന്‍ഫീല്‍ഡിന്റെ വാര്‍ഷിക മോട്ടോര്‍സൈക്ലിങ്, സംഗീത ഫെസ്റ്റിവല്‍ ഇവന്റാണ് റൈഡര്‍ മാനിയ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തിലധികം റോയല്‍എന്‍ഫീല്‍ഡ് ഉടമകളാണ് പരിപാടിയില്‍ പങ്കെടുക്കുക. മോട്ടോര്‍സൈക്ലിങ് ഇവന്റുകള്‍, ട്രയല്‍സ് .സ്ലോ റേസ്, ആം റെസ്ലിങ്,ഡര്‍ട്ട് ട്രാക്ക് റേസിങ്,കസ്റ്റം മോട്ടോര്‍സൈക്കിളുകള്‍,മോട്ടോര്‍സൈക്കിള്‍ ഗിയര്‍ സ്റ്റാളുകള്‍,മ്യൂസിക് ആന്റ് എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ പരിപാടികളാണ് റൈഡര്‍ മാനിയയില്‍ നടക്കുക.

ഈ വര്‍ഷത്തെ പരിപാടിയില്‍ പരമാവധി യൂസ്ഡ് ത്രൂ പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനാണ് സംഘാടകരുടെ തീരുമാനം. വെള്ളം കുടിക്കാന്‍ മെറ്റല്‍ സിപ്പര്‍ നല്കും. ഇത് രജിസ്‌ട്രേഷനൊപ്പം തന്നെ നല്‍കും.

We use cookies to give you the best possible experience. Learn more