830 സി.സി ക്രൂയിസര്‍ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. മിലാനില്‍ നടക്കാനിരിക്കുന്ന 2018 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് പുതിയ 830 സി.സി ക്രൂയിസര്‍ മോഡലിനെ അവതരിപ്പിക്കുക.
ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 830 സി.സി ഇരട്ട സിലിണ്ടര്‍ എഞ്ചിനായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറില്‍ ഉപയോഗിക്കുന്നത്. പോളാരിസ് ഇന്‍സ്ട്രീസ് കമ്പനിയുമായി ചേര്‍ന്നാണ് പുതിയ ക്രൂയിസര്‍ എഞ്ചിനെ റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചത്.
ക്രൂയിസര്‍ ലോകത്ത് എന്നും മുഴങ്ങിക്കേള്‍ക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് പോളാരിസ് ഇന്‍സ്ട്രീസ്. ഭാരത് സ്റ്റേജ് VI നിര്‍ദേശങ്ങള്‍ 830 സി.സി എഞ്ചിന്‍ പാലിക്കും. ഇന്നുവരെ കമ്പനി കൊണ്ടുവന്നിട്ടുള്ളതില്‍ വെച്ചു ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും പുതിയ 830 സി.സി ക്രൂയിസര്‍.
80-90 bhp വരെ കരുത്തുത്പാദിപ്പിക്കാന്‍ 834 സി.സി ഇരട്ട സിലിണ്ടര്‍ (V-Szn³, DOHC) എഞ്ചിന് കഴിയുമെന്നാണ് വിവരം. ഇടത്തരം, ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതില്‍ പോളാരിസിനുള്ള പ്രാഗത്ഭ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറിന് മുതല്‍ക്കൂട്ടായി മാറും.