ന്യൂദല്‍ഹി: റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള പരിമിതകാല പതിപ്പായ ക്ലാസിക് 500 പെഗാസസിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ മെയിലാണ് മോട്ടോര്‍ സൈക്കിളിന്റെ വില റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ഈ മാസം 10ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ “ക്ലാസിക് 500 പെഗാസസ്” ബൈക്കിനുള്ള ബുക്കിങ് സ്വീകരിക്കാനായിരുന്നു കമ്പനിയുടെ പരിപാടി. വില്‍പ്പന ആരംഭിക്കുംമുമ്പ് താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ ബൈക്കിനുള്ള ബുക്കിങ് നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.
Read: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള 250 ക്ലാസിക് 500 പെഗാസസ് ബുക്കിംഗ് കൂടിയതോടെ കമ്പനി വെബ്‌സൈറ്റ് നിശ്ചലമായി. രണ്ടാം ലോക മഹായുദ്ധ സ്മരണകളില്‍ നിന്നും പ്രചോദനമായി റോയല്‍ എന്‍ഫീല്‍ഡ് സാക്ഷാത്കരിച്ച പരിമിതകാല പതിപ്പാണ് ക്ലാസിക് 500 പെഗാസസ്.
യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ഫ്‌ളയിങ് ഫ്‌ളീയാണ് ക്ലാസിക് 500 പെഗാസസിനു പ്രചോദനമാവുന്നത്. ക്ലാസിക് 500 പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാവും ആഗോളതലത്തില്‍ വില്‍പ്പനയ്‌ക്കെത്തുക.
ഇതില്‍ 250 ബൈക്കുകളാണ് ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 2.40 ലക്ഷം രൂപയാണു ബൈക്കിന്റെ ഡല്‍ഹിയിലെ ഷോറൂം വില. ക്ലാസിക്കിലെ 499 സി.സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിനു കരുത്തേകുക.
Read: പോത്തിന്റെ പേരിലും ആള്‍ക്കൂട്ടാക്രമണം; ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിനിരയായി
5,250 ആര്‍.പി എമ്മില്‍ 27.2 ബി.എച്ച്.പി വരെ കരുത്തും 4,000 ആര്‍.പി എമ്മില്‍ 41.3 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയര്‍ തുടങ്ങിയവയിലും സാധാരണ ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.
സൈനിക ശൈലിയിലുള്ള കാന്‍വാസ് പാനിയര്‍, ബ്രൗണ്‍ ഹാന്‍ഡ്ല്‍ ബാര്‍ ഗ്രിപ്, എയര്‍ ഫില്‍റ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലതര്‍ സ്ട്രാപ്, കറുപ്പ് സൈലന്‍സര്‍, റിം, കിക്ക് സ്റ്റാര്‍ട് ലീവര്‍, പെഡല്‍, ഹെഡ്‌ലൈറ്റ് ബീസല്‍ തുടങ്ങിയവയൊക്കെ പെഗാസസിനെ വേറിട്ടു നിര്‍ത്തും.