വിരാട് ഇച്ഛിച്ചതും സഞ്ജു കല്‍പിച്ചതും ഒന്ന്! തകര്‍പ്പന്‍ നീക്കവുമായി ആര്‍.സി.ബി; പൊട്ടിത്തെറിച്ച് ചിന്നസ്വാമി
IPL
വിരാട് ഇച്ഛിച്ചതും സഞ്ജു കല്‍പിച്ചതും ഒന്ന്! തകര്‍പ്പന്‍ നീക്കവുമായി ആര്‍.സി.ബി; പൊട്ടിത്തെറിച്ച് ചിന്നസ്വാമി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 3:32 pm

ഐ.പി.എല്‍ 2023ന്റെ 32ാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ അവസ്ഥയും ഇരു ടീമുകളുടെയും സ്‌ക്വാഡും കണക്കിലെടുക്കുമ്പോള്‍ ചെയ്‌സ് ചെയ്യുന്നതാണ് നല്ലതെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സഞ്ജു ബൗളിങ് തെരഞ്ഞെടുത്തത്.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ഈ മത്സരത്തിലും വിരാട് കോഹ്‌ലി തന്നെയാണ് ആര്‍.സി.ബിയെ നയിക്കുന്നത്.

ടോസ് ലഭിക്കുകയാണെങ്കില്‍ തങ്ങള്‍ തീര്‍ച്ചയായും ബാറ്റിങ് തെരഞ്ഞെടുക്കുമെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റം വരുത്തിയിട്ടുണ്ടെന്നും ഫാഫ് ഡു പ്ലെസിസ് ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങുമെന്നും വിരാട് പറഞ്ഞു.

ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പച്ച ജേഴ്‌സി അണിഞ്ഞാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, ജേസണ്‍ ഹോള്‍ഡര്‍, ജോസ് ബട്‌ലര്‍, ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശസ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ട്ടിങ് ഇലവന്‍

ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലാംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വൈശാഖ് വിജയ്കുമാര്‍, മുഹമ്മദ് സിറാജ്.

Content Highlight: Royal Challengers Bengaluru vs Rajasthan Royals