രാജ്‌കോട്ട്: കളിക്കളത്തില്‍ എന്നും വികാരപ്രകടനങ്ങള്‍ നടത്തുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഐ.പി.എല്ലിനു മുമ്പ് ഓസീസുമായുണ്ടായ പരമ്പരയിലുട നീളം ക്രിക്കറ്റ് ലോകം അത് കണ്ടതുമാണ്. ഓസീസ് താരങ്ങളോടുള്ള അങ്കം കഴിഞ്ഞ കോഹ്‌ലി ഇപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളുമായാണ് അങ്കം.
ഐ.പി.എല്ലില്‍ ഗുജറാത്ത് ലണ്‍സുമായുള്ള ബാഗ്ലൂരിന്റെ കളിക്കിടെയാണ് ഇന്ത്യന്‍ യുവതാരത്തോട് കോഹ്‌ലി പൊട്ടിത്തെറിച്ചത്. ഇന്ത്യന്‍ യുവതാരവും മുന്‍ അണ്ടര്‍-19 ദേശീയ ടീം നായകനുുമായ ഇഷാന്‍ കിഷനോടാണ് മത്സരത്തിനിടെ കോഹ്‌ലി പൊട്ടിത്തെറിച്ചത്. എന്നാല്‍ അടുത്ത ബോളില്‍ സിക്‌സര്‍ നേടിയാണ് യുവതാരം തന്റെ പ്രതികരണം അറിയിച്ചത്.
മത്സരത്തില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 213 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പൊരുതിയെങ്കിലും 21 റണ്‍സിന് പരാജയപ്പെടുകയായിരുന്നു 16 ബോളില്‍ 39 റണ്‍സുമായ് ശ്രദ്ധേയ പ്രകടനമായിരുന്നു ഇഷാന്‍ കിഷന്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ ശ്രീനാഥ് അരവിന്ദിന്റെ ഓവറിലാണ് വിവാദ സംഭവങ്ങള്‍ നടക്കുന്നത്.
ശ്രീനാഥിന്റെ ബൗണ്‍സര്‍ ബോളില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു കോഹ്‌ലി താരത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇതിനോട് വാക്കുകള്‍ കൊണ്ട് പ്രതികരിക്കാതിരുന്ന താരം അടുത്ത പന്ത് അതിര്‍ത്തി കടത്തിയാണ് മധുര പ്രതികാരം വീട്ടിയത്. ജാര്‍ഖണ്ഡ് ടീമിനായ് ധോണിയക്ക് കീഴില്‍ കളിക്കുന്ന ഇഷാന്‍ കിഷാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പ്രതീക്ഷയാണ്.