ബംഗളൂരു: ഏറെ പ്രതീക്ഷയുമായെത്തിയിട്ടും ഒന്നും ആകാതെ മടങ്ങാനായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിധി. തുടര്ത്തോല്വികളിലേക്ക് കൂപ്പു കുത്തിയ ടീമിന് അവസാന മത്സരത്തിലെ വിജയം തെല്ല് ആശ്വാസം പകരുന്നതായിരുന്നു. തോല്വിക്കയത്തിലും തങ്ങള്‍ക്കൊപ്പം നിന്ന ആരാധകര്‍ക്കാണ് നായകന് കോഹ്ലി അവസാന മത്സരത്തില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് ട്രോഫി സമ്മാനിച്ചത്.
പോയന്റ് പട്ടികയില്‍ അവസാനത്തവരാണെങ്കിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കനത്ത പോരാട്ടമായിരുന്നു ബാംഗ്ലൂര്‍ പുറത്തെടുത്തത്. 10 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. ജയിച്ചെങ്കിലും സീസണിലെ മോശം ഫോമിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നായകന് വിരാടിന് അതിയായ ദു:ഖമുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമായിരുന്നു.
Thanks to the @RCBTweets fans for all the unconditional love and support this season as well. Sorry we couldn”t play up to our standards.
— Virat Kohli (@imVkohli) May 7, 2017
” അതിരുകളില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ക്ഷമിക്കണം, നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.” എന്നായിരുന്നു മത്സരശേഷം വിരാട് ട്വീറ്റ് ചെയ്തത്.
മത്സരത്തില്‍ 45 പന്തില്‍ നിന്നും 58 റണ്‍സെടുത്ത കോഹ്ലിയ്ക്ക് സ്റ്റൈലിഷ് പ്ലെയറിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച ട്രോഫി ആരാധകര്‍ക്ക് നല്‍കുകയാണ് കോഹ്ലി ചെയ്തത്. പ്രെസന്റേഷന് സെറിമണി നടന്നു കൊണ്ടിരിക്കേ, തനിക്ക് ലഭിച്ച പുരസ്കാരവുമായി ഗ്യാലറിയ്ക്ക് അരികിലേക്ക് നടന്നെത്തിയ താരം ട്രോഫി ആരാധകര്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.