[]ബഹാമസ്: തീപിടിത്തത്തെ തുടര്‍ന്ന് ആഡംബരക്കപ്പലായ റോയല്‍ കരീബിയന്‍ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു.
ബഹാമസിലെ കൊകൊകേയിലേക്കുള്ള യാത്രാ മധ്യേയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റോയല്‍ കരീബിയന്‍ കമ്പനി അധികൃതര്‍ അറിയിച്ചു. []
ബഹാമസിലെ കൊകൊകേയിലേക്കുള്ള യാത്രാമധ്യേ ബാള്‍ട്ടിമോര്‍ തീരം വിട്ടയുടനെയാണ് കപ്പലിന് തീപിടിച്ചത്. യാത്രക്കാരെ മാറ്റിയശേഷം കപ്പലിലെ തീയണച്ചു. ആര്‍ക്കും സാരമായ പരിക്കില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം 2.50നാണ് തീപിടിത്തമുണ്ടായത്. അഞ്ചു മണിയോടെയാണ് തീ അണച്ചത്. കപ്പലിന്റെ താഴത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. ഉടന്‍തന്നെ അടുത്തുള്ള തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുകയായിരുന്നു.
യാത്രക്കാര്‍ക്കു പണം മടക്കി നല്‍കുമെന്നും ഭാവിയില്‍ ഒരു സൗജന്യ യാത്ര അനുവദിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 2,224 യാത്രക്കാരും 796 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.