| Tuesday, 23rd May 2017, 3:16 pm

' നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കുമെന്ന് പ്രതീക്ഷിക്കരുത്'; ബി.ജെ.പി എം.പിയ്ക്ക് മറുപടിയുമായി അരുന്ധതി റോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ വിമര്‍ശിച്ച ബി.ജെ.പി എം.പിയും സിനിമാതാരവുമായ പരേഷ് റാവലിന് മറുപടി പറയാതെ പറഞ്ഞ് അരുന്ധതി റോയി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ എഴുത്തുകാരി പരോക്ഷമായിട്ടായിരുന്നു പരേഷ് റാവലിന് മറുപടി നല്‍കിയത്.


Also Read: നമ്മള്‍ ലാലേട്ടനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിക്കുന്നു; രക്ഷപ്പെട്ടത് ചേട്ടന്‍ മാത്രം; ഒരാളെ രക്ഷിക്കാം; ആരെ രക്ഷിക്കും: ആന്റണി പെരുമ്പാവൂരിനോട് ഭാര്യയുടെ ചോദ്യം


” ഞാനൊരു വാദം ഉന്നയിക്കുകയാണ്. അതില്‍ അഭിപ്രായ വ്യത്യസമുള്ളവരും യോജിപ്പുള്ളവരും ഉണ്ടാകും. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങള്‍ക്കും എഴുന്നേറ്റ് നിന്ന് കയ്യടിക്കുമെന്ന് കരുതരുത്.” എന്നായിരുന്നു തന്റെ വിമര്‍ശനങ്ങള്‍ക്കുള്ള അരുന്ധതിയുടെ മറുപടി.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യകവചമായി ജീപ്പില്‍ കെട്ടിയിടേണ്ടത് അരുന്ധതിയെ ആയിരുന്നു എന്ന പരേഷിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിരവധി പേരാണ് ബി.ജെ.പി എം.പിയ്‌ക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, പരേഷിന്റെ പരാമര്‍ശത്തിന് മറുപടി പറയാന്‍ തയ്യാറാകാതിരുന്ന അരുന്ധതി അത്തരക്കാര്‍ തന്നെ ഇഷ്ടപ്പെട്ടാല്‍ അതാണ് നാണക്കേടെന്നായിരുന്നു പറഞ്ഞത്. പരേഷിനുള്ള പരോക്ഷ മറുപടിയായിരുന്നു ഇത്.

തന്റെ കാഴ്ച്ചപ്പാടുകളിലൂടെയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള നിശിത വിമര്‍ശനങ്ങളിലൂടെയും എന്നും അരുന്ധതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കശ്മീര്‍, ബസ്തര്‍ മേഖലകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി നിരന്തരം അവര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്.


Don”t Miss: ‘ബാഹുബലിയൊക്കെ യെന്ത്?’; ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല; തന്റെ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അയ്യായിരം കോടി കടന്നേനേ; ബാഹുബലിക്കെതിരെ സംവിധായകന്‍


അതേസമയം, അരുന്ധതിയുടെ രണ്ടാമത്തെ നോവലിന്റെ ആദ്യ പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതി നോവല്‍ എഴുതുന്നത്. വിവാദങ്ങള്‍ സൃഷ്ടിച്ച ആദ്യ നോവല്‍ ” ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിന്” ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. പിന്നാലെ വന്നത് സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ലേഖനങ്ങളായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more