ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന സ്‌കോറാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ സഞ്ജുവിന്റെ പട ഐതിഹാസികമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരയ്ന്‍ നേടിയ അതിഗംഭീര സെഞ്ച്വറിയാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. നരയ്ന്‍ 56 പന്തില്‍ നിന്ന് 6 സിക്സും 13 ഫോറും ഉള്‍പ്പെടെ 106 റണ്‍സ് ആണ് നേടിയത്. 194.64 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
റോവ്മാന്‍ പവല്‍ പറയുന്നതനുസരിച്ച് ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കാന്‍ സുനില്‍ നരെയ്ന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി താരത്തിന് ചില പ്രശ്നങ്ങളുണ്ട്, ടീം അംഗങ്ങള്‍ എത്ര ശ്രമിച്ചിട്ടും തിരിച്ചുവരുന്നില്ലെന്നും പവല്‍ പറഞ്ഞു.
2024 ലെ ഐ.സി.സി ടി-20 ലോകകപ്പിനായി നരയ്നെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ആരെയും ശ്രദ്ധിക്കാന്‍ താന്‍ തയ്യാറല്ലെന്നും റോവ്മാന്‍ പറഞ്ഞു.
‘ടി-20 ലോകകപ്പ് സെലക്ഷനെ കുറിച്ച് ഞാന്‍ സുനില്‍ നരെയ്‌ന്റെ ചെവിയില്‍ 12 മാസമായി പറയുന്നു, പക്ഷേ അവന്‍ എല്ലാവരേയും എതിര്‍ക്കുന്നു,’ റോവമാന്‍ പവല്‍ പറഞ്ഞു.
Sunil Narine had the last laugh! 😉
Rovman Powell webbed for 26(13)
RR – 178/7 (17)
📷: Jio Cinema#SunilNarine #KKRvRR #Cricket #IPL2024 #Sportskeeda pic.twitter.com/8d380ixf5H
— Sportskeeda (@Sportskeeda) April 16, 2024
മത്സരത്തില്‍ 13 പന്തില്‍ 3 സിക്സറും ഒരു ഫോറുമടക്കം 26 റണ്‍സാണ് പവല്‍ നേടിയത്. നിര്‍ണായക സമയത്താണ് പവല്‍ തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹത്തെ നരെയ്ന്‍ പുറത്താക്കി.
മറുപടി ബാറ്റിങ്ങില്‍ വിജയസാധ്യത മങ്ങിയപ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ഐതിഹാസികമായ പ്രകടനത്തിലൂടെയാണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ 6 സിക്സും 9 ഫോറും ഉള്‍പ്പെടെ 106* റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്.
Content highlight: Rowman Powell with the big reveal