| Saturday, 10th August 2019, 10:45 pm

മഹാരാഷ്ട്രയില്‍ പ്രളയ ദുരിതാശ്വാസ കിറ്റുകളുടെ മുകളില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ പ്രളയദുരിതാശ്വാസ മേഖലയില്‍ വിതരണം ചെയ്യാനുള്ള പാക്കറ്റുകളുടെ മുകളില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ചിത്രം പതിപ്പിച്ചത് വിവാദമാവുന്നു.

പ്രളയ മേഖലയില്‍ സംസ്ഥാന മന്ത്രിയുടെ സെല്‍ഫി വിവാദമായതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെയും ബി.ജെ.പി എം.എല്‍.എ സുരേഷ് ഹല്‍വങ്കറിന്റെയും ചിത്രം പതിപ്പിച്ച സ്റ്റിക്കറുകളും വിവാദമായിരിക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആളുകളെ സഹായിച്ചതിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് ശ്രമിയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം തന്റെ ചിത്രം ഉപയോഗിച്ചത് അറിഞ്ഞില്ലെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു.

മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ 28 പേരാണ് മരണപ്പെട്ടത്. സാംഗ്ലി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്.

We use cookies to give you the best possible experience. Learn more