| Wednesday, 11th August 2021, 12:37 pm

സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്, മാതൃ രാജ്യത്തിനുവേണ്ടി ജയിലില്‍ പോയെന്ന് കോണ്‍ഗ്രസ് നേതാവ്; പുലിവാല് പിടിച്ച് പാര്‍ട്ടി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സംഘപരിവാര്‍ നേതാവ് സവര്‍ക്കറെ പ്രശംസിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദൊതസാര.

സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും മാതൃ രാജ്യത്തിനുവേണ്ടി ജയിലില്‍ പോകുകയും ചെയ്തുവെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതസാര പറഞ്ഞത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കര്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പറയാനാവില്ല, അദ്ദേഹം ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് അത് തെറ്റായിരുന്നില്ല, കാരണം ഇന്ത്യ അന്ന് സ്വതന്ത്രമല്ലെന്നും ഭരണഘടന രൂപീകരിക്കപ്പെട്ടില്ലെന്നുമാണ് ഗോവിന്ദിന്റെ വാദം.

ഗോവിന്ദിന്റെ പരാമര്‍ശം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കറുടെ സംഭാവന അദ്ദേഹം അംഗീകരിക്കുന്നുവെന്ന് ദൊതസാരയുടെ പ്രസ്താവന നേരിട്ട് സൂചിപ്പിക്കുന്നുവെന്നും സവര്‍ക്കറെക്കുറിച്ചുള്ള സത്യം ഒടുവില്‍ ദൊതസാരയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചുവെന്നും ബി.ജെ.പി അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Row as Rajasthan Congress chief accepts Savarkar as freedom fighter, BJP thrilled

We use cookies to give you the best possible experience. Learn more