ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് ൧൦൪ റൺസിന്റെ തകർപ്പൻ ജയം. ബ്യൂസ്ജൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ അഫ്ഗാന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്.
Blasting our way to our first 2️⃣0️⃣0️⃣+ score of the #T20WorldCup!🔥 #WIREADY | #WIvAFG pic.twitter.com/4ZEStLU9So
— Windies Cricket (@windiescricket) June 18, 2024
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 16.4 ഓവറില്‍ 114 റണ്‍സിന് പുറത്താവുകയായിരുന്നു.
53 പന്തില്‍ 98 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് വിന്‍ഡീസ് മികച്ച ടോട്ടല്‍ നേടിയത്. ആറ് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Soooo close!!🤦🏾♂️💔#WIREADY | #T20WorldCup | #WIvAFG pic.twitter.com/FTksqsjqyw
— Windies Cricket (@windiescricket) June 18, 2024
ജോണ്‍സണ്‍ ചാള്‍സ് 27 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ 15 പന്തില്‍ 26 റണ്‍സാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ നേടിയത്. 173.33 സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് സിക്‌സുകളും ഒരു ഫോറും ആണ് വിന്‍ഡീസ് ക്യാപ്റ്റന്‍ നേടിയത്. പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പവല്‍ സ്വന്തമാക്കി. ടി-20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 500 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് പവല്‍ നടന്നു കയറിയത്.
Bat on, Skipper!👊🏽
5️⃣0️⃣0️⃣ T20I runs leading from the front.🫡#WIREADY | #T20WorldCup | #WIvAFG pic.twitter.com/ffsyVGynrb
— Windies Cricket (@windiescricket) June 18, 2024
അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനെ വിന്‍ഡീസ് ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഒബദ് മകോയ് മൂന്ന് വിക്കറ്റും ഗുഡാകേഷ് മോട്ടി, അകീല്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ആന്ദ്രേ റസല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
28 പന്തില്‍ 38 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോര്‍. 19 പന്തില്‍ 23 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയും ചെറുത്തുനില്‍പ്പ് നടത്തി ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20 മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
മത്സരം പരാജയപ്പെട്ടെങ്കിലും നേരത്തെ അഫ്ഗാനിസ്ഥാന്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ജൂണ്‍ 20ന് ഇന്ത്യക്കെതിരെയാണ് സൂപ്പര്‍ 8ലെ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് വിന്‍ഡിസിന്റെ എതിരാളികള്‍.
Content Highlight: Rovmen Powell create a new Milestone in T20