'ഇന്ന് അമേരിക്കന്‍ പട്ടാളം അപകടത്തില്‍, നാളെ അത് യൂറോപ്യന്‍ പട്ടാളക്കാരാവാം' മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റൂഹാനി
World News
'ഇന്ന് അമേരിക്കന്‍ പട്ടാളം അപകടത്തില്‍, നാളെ അത് യൂറോപ്യന്‍ പട്ടാളക്കാരാവാം' മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റൂഹാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 7:17 pm

ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.

വിദേശ ശക്തികള്‍ എത്രയും പെട്ടെന്ന് അവരുടെ സൈന്യത്തെ തിരിച്ച് വിളിച്ചില്ലെങ്കില്‍ അത് അപകടമായേക്കാമെന്നാണ് റൂഹാനി പറഞ്ഞിരിക്കുന്നത്.

‘ ഇന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ അപകടത്തില്‍, നാളെ യൂറോപ്യന്‍ പട്ടാളക്കാരായേക്കാം അപകടത്തില്‍”, റൂഹാനി പറഞ്ഞു.

യു.എസുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ റൂഹാനി ആദ്യമായാണ് യൂറോപ്യന്‍ രാജ്യങ്ങളെ വെല്ലുവിളിക്കുന്നത്.

ടെഹ്റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാകുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് ശ്രമിക്കുന്നതിനെതിരെയാണ് ട്രംപ് പതികരിച്ചത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും എന്നാല്‍ ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കുകയോ ആണവായുധം പ്രയോഗിക്കുകയോ ചെയ്യരുതെന്നും ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ