റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ മലയാള സിനിമയില്‍ വന്നിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിയുന്നു. ഉദയനാണ് താരം, നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ് തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് കന്യക മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ.
ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു സിനിമയെന്നും എന്നാല്‍ അവിടേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും പറയുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഇന്‍ഡസ്ട്രിയിലെ ഒരാളെയും തനിക്ക് അറിയില്ലായിരുന്നുവെന്നും കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ കാണികളിലൊരാളായി സ്ഥാനം പിടിക്കുമായിരുന്നുവെന്നും റോഷന്‍ പറയുന്നു.
മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ നോക്കിനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ രണ്ട് ബുധനാഴ്ചകളില്‍ അവസരത്തിനായി കമല്‍സാറിന്റെ വീട്ടുമുറ്റത്ത് പോയി നില്‍ക്കാറുണ്ടെന്നും അങ്ങനെ ഒരുപാട് സംവിധായകരെ കാത്തു നിന്നിട്ടുണ്ടെന്നും റോഷന്‍ പറയുന്നു.
ചില സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി അവസരം കിട്ടാന്‍ രാവും പകലുമില്ലാതെ ജോലി ചെയ്തിട്ടുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ചെയ്ത സിനിമകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 2005ല്‍ സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും 2006ല്‍ സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക