കൊച്ചി: ആരാധകരെ ആകെ ത്രില്ലടിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം നിവിന്‍പോളി ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ നായകനായ നിവിന്‍ തന്നെയായിരുന്നു ഈ കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം എതാണെന്ന് നിവിന്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോള്‍ ഇതാ താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ റോഷന് ആന്‍ഡ്രൂസ്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ എത്തുക എന്നാണ് റോഷന് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലായിരുന്നു റോഷന് ആന്‍ഡ്രൂസിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തില്‍ ഈ വേഷത്തിലേക്ക് വെറെ ആരെയും ചിന്തിക്കാന്‍ ആവില്ലായിരുന്നെന്നും റോഷന് പറയുന്നു. ചിത്രത്തില്‍ ലാലേട്ടന് ഇത്തിക്കരപക്കിയായിട്ട് വരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തില്‍ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ നേരത്തെ വാര്‍ത്തയായിരുന്നു. പ്രിയ ആനന്ദാണ് സിനിമയില്‍ നായിക.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
അജോയ് വര്‍മ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയന് ഇതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഇരു ചിത്രങ്ങളുടെയും ഇടവേളയിലായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുക.