നിവിന് പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവംബര്‍ നാലിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
വ്യത്യസ്ത ഴോണറില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് താനെന്ന് പറയുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. സാറ്റര്‍ഡേ നൈറ്റ് തന്റെ പന്ത്രണ്ടാമത്തെ മൂവിയാണെന്നും ലിഖിതമായ സ്‌ക്രീന്‍ പ്ലേ സ്ട്രച്ചറുകളില്‍ നിന്ന് വിട്ട് ചെയ്ത സിനിമയാണ് സാറ്റര്‍ഡേ നൈറ്റെന്നും റോഷന്‍ പറഞ്ഞു.
നിവിന്‍ പോളിയെ സിനിമയിലേ പ്രധാന കഥാപാത്രമായി തെരഞ്ഞെടുക്കാനുള്ള കാരണവും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. യു.ബി.എല്‍.എച്ച്.ഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചത്.
”ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം ജനത്തിന് കണക്ട് ചെയ്യ്താല്‍ മാത്രമേ കാര്യമുളളു. സാറ്റര്‍ഡേ നൈറ്റ് എന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്. ഓരോ സിനിമയും വ്യത്യസ്ത ഴോണറില്‍ ചെയ്യണമെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.
റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ പേര് പറയുമ്പോള്‍ അയാള്‍ ആക്ഷന്‍ സിനിമ മാത്രം ചെയ്യുന്ന ഒരാള്‍, കോമഡി പടം മാത്രം ചെയ്യുന്ന ഒരാള്‍ എന്ന ഴോണറില്‍ അറിയപ്പെടാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.
ഇന്നുവരെ അങ്ങനെ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ ലിഖിതമായ സ്ട്രച്ചറുകളും വിട്ടു കൊണ്ടുള്ള ഒരു ട്രാവലിങ് മൂഡാണ് സാറ്റര്‍ഡേ നൈറ്റ്. ഇതിന്റെ കഥയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ജനങ്ങളും കൂടെ തീരുമാനിക്കുമ്പോള്‍ നമുക്ക് ഇതുപോലുള്ള സിനിമകള്‍ ഇനിയും ചെയ്യാന്‍ കഴിയും.
നിവിനെ ഈ സിനിമക്ക് ചൂസ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുലുക്കവുമില്ലാത്ത മുഖം നമുക്ക് ഈ സിനിമക്ക് ആവശ്യമായിരുന്നു.
ഭൂമി ഇടിഞ്ഞ് വീണാലും ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സിനിമയില്‍ നിവിന്‍ ചെയ്യുന്നത്. മലയാള സിനിമയില്‍ നിവിന് മാത്രമേ അത്തരത്തിലുള്ള മുഖവും ആറ്റിറ്റിയൂഡുമുള്ളു,” റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
content highlight: rosshan andrrews about saturday night movie an nivin pauly cast