ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും പോലെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വളരെയധികം ജനപ്രിയനാണെന്നാണ് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍. 150 നോട്ട് ഔട്ട് പോഡ്കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ന്യൂസിലാന്‍ഡ് താരം.
‘വിരാട് കോഹ്‌ലിയെ പോലെ ക്രിക്കറ്റ് ലോകത്ത് ഇത്രയും സൂപ്പര്‍സ്റ്റാറായ ഒരാള്‍ ഇന്ന് കായിക ലോകത്തിലെ ആഗോളതലത്തിലെ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് ഇന്‍സ്റ്റാഗ്രാമിലും സോഷ്യല്‍ മീഡിയയിലും കോഹ്‌ലി റൊണാള്‍ഡോക്കും മെസിക്കും ഒപ്പമാണ് ഉള്ളത്,’ റോസ് ടെയ്‌ലര്‍ പറഞ്ഞു.
ക്രിക്കറ്റില്‍ കളി കൊണ്ടുമാത്രമല്ല ജനപ്രീതി കൊണ്ടും ഏറെ പ്രശസ്തനായ കായികതാരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 269 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്.
അടുത്തിടെ അവസാനിച്ച ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് എതിരാളികളില്ലാതെ വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 15 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 741 റണ്‍സാണ് കോഹ്‌ലി നേടിയത്. 61.75 ആവറേജിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
ഇനി വിരാടിന്റെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂൺ അഞ്ചിന് അയർലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയെ 630 ദശലക്ഷം ആളുകളാണ് പിന്തുടരുന്നത്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്ക് 503 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്.
Content Highlight: Ross Teylor talks about Virat Kohli