സെമിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യക്ക് ഭീഷണിയാണ്: റോസ് ടെയ്‌ലര്‍
കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ച് 18 പോയിന്റോടെ രോഹിത് ശര്‍മയും സംഘവും ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ നവംബര്‍ 15ന് മുംബൈ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ.
എന്നാല്‍ 2019 ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടിയത് എന്നത് കൗതുകമാണ്. കഴിഞ്ഞ സെമിയില്‍ ഇന്ത്യക്ക് കിവീസിനോട് 18 റണ്‍സിന്റ തോല്‍വിയായിരുന്നു ഫലം. മുന്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍ കഴിഞ്ഞ ലോകകപ്പിലെ ഓര്‍മ്മകള്‍ ഇന്ത്യയെ വേട്ടയാടുമെന്നാണ് പറയുന്നത്. നിലവില്‍ ഇന്ത്യ വമ്പല്‍ പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെങ്കിലും ബ്ലാക്ക് ക്യാപ്‌സിനോട് അടിപതറുമെന്നാണ് ടെയ്‌ലര്‍ വിശ്വസിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം കിവീസ് ഇന്ത്യക്ക് മേലുണ്ടാക്കിയ ആധിപത്യം ഇന്ത്യ തകര്‍ത്തെങ്കിലും വരുന്ന സെമിയില്‍ തങ്ങള്‍ ശക്തരാണെന്നാണ് ടെയ്‌ലര്‍ പറയുന്നത്.
‘നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഞ്ചസ്റ്ററില്‍ നടന്ന സെമി ഫൈനലില്‍ ഇന്ത്യ ശക്തരായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടിവന്നത് ഞങ്ങളുടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുന്നതും പാകിസ്ഥാന്‍ ആദ്യ നാലില്‍ എത്തുന്നത് തടയുന്നതായിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കുകയും ഗ്രൂപ്പ് ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താനും അവര്‍ക്ക് കഴിഞ്ഞു. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല അതുകൊണ്ടുതന്നെ ഞങ്ങളെ നേരിടുമ്പോള്‍ ഇന്ത്യക്ക് പരിഭ്രാന്തി തോന്നിയേക്കാം. ഞങ്ങള്‍ തീര്‍ച്ചയായും കടുത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരുന്നത്. എന്നാല്‍ അത് 2019 ലെ സ്ഥിതി പോലെയായിരുന്നു. ഓള്‍ഡ് ട്രൗഡില്‍ ജനക്കൂട്ടത്തില്‍ 80 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്ന് ഞാന്‍ കണക്കാക്കിയിരുന്നു. ചില ന്യൂസിലാന്‍ഡിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചില ഇംഗ്ലീഷ് പിന്തുണക്കാരും അവിടെയുണ്ടായിരുന്നു. എന്നിരുന്നാലും ആ കളിയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവിനെക്കുറിച്ച് വിശ്വാസം ഉണ്ടായിരുന്നു. ഞങ്ങള്‍ മികച്ച സ്‌കോര്‍ തന്നെയായിരുന്നു നേടിയത്. പിന്നീട് മാറ്റ് ഹെന്‍ട്രിയും ട്രെന്‍ഡ് ബോള്‍ട്ടും തുടക്കത്തില്‍ തന്നെ നിര്‍ണായക വിക്കറ്റുകള്‍ നേടി. അന്ന് എം.എസ് ധോണി മാര്‍ട്ടിന്‍ ഗുപ്തിലിനെ റണ്‍ ഔട്ടാക്കിയ ഉജ്ജ്വലമായ ഓര്‍മ്മയും ഉണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യടെ തോല്‍പ്പിച്ചതിന് പകരം വീട്ടാനായി ഇന്ത്യ നവംബര്‍ 15ന് കിവീസിനെ മലര്‍ത്തിയടിക്കുമോ എന്നത് കാത്തിരുന്നു കണേണ്ടതാണ്.
Content Highlight: Ross Taylor that New Zealand is a threat to India in the semi-finals