| Thursday, 9th November 2017, 11:53 pm

ഇവരാണ് ടെയ്‌ലറുട ഹിന്ദി ട്വീറ്റിന് പിന്നില്‍; ടൈലറിംഗ് ഇനിയും തുടരുമെന്ന് സെവാഗിനോട് ടെയ്‌ലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബെ: പരമ്പര നഷ്ടത്തോടെ കിവികള്‍ ഇന്ത്യന്‍ മണ്ണ് വിട്ടെങ്കിലും ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സമാനും മുന്‍ നായകനുമായ റോസ് ടെയ്‌ലറുടെ മനസ് ഇപ്പോഴും ഇന്ത്യയില്‍ തന്നെയാണെന്ന് തോന്നുന്നു. താരത്തിന്റെ ഹിന്ദി ട്വീറ്റും അതിന് ഇന്ത്യന്‍ ക്രിക്കറ്റിലെ ട്വിറ്റര്‍ ട്രോളന്‍ സെവാഗ് നല്‍കിയ മറുപടിയും ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തെ കളിക്കപ്പുറത്തേക്ക് തമാശകളിലേക്കും കൊണ്ടുപോയിരുന്നു.

സീരീസ് ട്വീറ്റുകളും മറുപടികളുമായി ഇരുവരും രംഗത്തെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. ഹിന്ദിയിലായിരുന്നു ടെയ്‌ലറുടെ മറുപടിയെന്നതും കൗതുകം കൂട്ടി.


Also Read: ‘കളിയില്‍ ‘മായം’ കാണിച്ചാല്‍ സെവാഗ് പിടിക്കും’; സെവാഗ് ദേശീയ ഉത്തേജക വിരുദ്ധ കമ്മിറ്റിയില്‍


മുംബൈയിലെ മത്സരത്തിനുശേഷം ടെയ്‌ലര്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്കു പിന്നാലെയായിരുന്നു സെവാഗ് “ഹിന്ദി സംഭാഷണത്തിനു” തുടക്കമിട്ടത്.രാജ്‌കോട്ടിലെ ഒരു ടൈലര്‍ ഷോപ്പിനു സമീപം നിന്ന് അടുത്ത തുന്നല്‍ തിരുവനന്തപുരത്ത് എന്ന ഹിന്ദിയില്‍ ക്യാപ്ഷനോടുകൂടിയായിരുന്നു ടെയ്‌ലറുടെ ട്വീറ്റ്.

എന്നാല്‍ ഇത്രയും നന്നായി ഹിന്ദി പറയുന്ന ടെയ്‌ലര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡും എടുക്കണമെന്നായിരുന്നു സെവാഗിന്റെ മറുപടി. ഇതിനുള്ള മറുപടി ടെയ്‌ലര്‍ ഇന്ത്യ വിട്ട ശേഷമാണ് നല്‍കിയത്. ഇഷ് സോധിക്കും മാനേജ്‌മെന്റിലെ അംഗത്തിനുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഇവരാണ് തന്നെ ഹിന്ദിയില്‍ ട്വീറ്റെഴുതാന്‍ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടെയ്‌ലര്‍.

തുടര്‍ന്നും തുന്നല്‍ ശക്തമായി തുടരും എന്ന മുന്നറിയിപ്പും നല്‍കിയാണ് ടെയ്‌ലര്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more