പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും; നിലപാട് വ്യക്തമാക്കി റോഷി അഗസ്റ്റിന്‍
കോട്ടയം: പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ. മാണി കൂടി ആ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും എന്‍.ജയരാജ് എം.എല്‍.എയും വ്യക്തമാക്കി.
ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 312 പേര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തേണ്ട ഔദ്യോഗിക ഫോറം സംസ്ഥാന കമ്മിറ്റിയാണ്. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സി. എഫ് തോമസ് പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് വ്യക്തല്ല. പങ്കെടുത്തില്ല എന്നതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.