| Thursday, 13th July 2023, 3:24 pm

'കണ്ടപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ മകനായി ഇദ്ദേഹം അഭിനയിക്കുമെന്ന് ഉറപ്പിച്ചു'; വൃഷഭയിലേക്ക് റോഷന്‍ മെകയുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൃഷഭയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാന്‍ റോഷന്‍ മെക എത്തുന്നു. ചിത്രം തെലുങ്ക് – മലയാളം ഭാഷകളിലാണ് ഒരുങ്ങുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

റോഷനെ കണ്ട നിമിഷം തന്നെ മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാന്‍ പോകുന്നത് ഇദ്ദേഹമാണെന്ന് മനസ്സില്‍ ഉറപ്പിച്ചുവെന്ന് സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞു. റോഷന്റെ മുന്‍പത്തെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ചിത്രത്തില്‍ റോഷന്‍ വലിയ സംഭാവനയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ നന്ദ കിഷോര്‍ പറഞ്ഞു.

മോഹന്‍ലാലുമായി സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നുവെന്നാണ് റോഷന്‍ പറഞ്ഞത്. ‘ഒരു ചലഞ്ചിങ് വേഷമാണ്, എങ്കിലും നന്ദ കിഷോര്‍ സാറിന്റെ വിഷന്‍ അനുസരിച്ച് പ്രായത്‌നിക്കാന്‍ തയ്യാറാണ്. ഈ വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു,’ റോഷന്‍ മെക പറഞ്ഞു.

വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ 2024ല്‍ ചിത്രം റിലീസിനെത്തും. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി.ആര്‍.ഒ. – ശബരി

Content Highlight: Roshan Meka to play Mohanlal’s son in Vrushabha

We use cookies to give you the best possible experience. Learn more