നാടകത്തിലൂടെ സിനിമയില്‍ എത്തി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് റോഷന്‍ മാത്യു. കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ റോഷന് സാധിച്ചിരുന്നു. ഏതെങ്കിലും റോള് കിട്ടാന്‍ വേണ്ടി നുണ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
തന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസിന്റെ ഭാഗമായി ദി നെക്സ്റ്റ് 14 മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു. റോള്‍ കിട്ടാന്‍ വേണ്ടി താന്‍ നീന്തല്‍ അറിയാമെന്ന് നുണ പറഞ്ഞിട്ടുണ്ടെന്നാണ് താരം പറയുന്നത്. തൊട്ടപ്പന്‍ എന്ന സിനിമയുടെ സമയത്തായിരുന്നു അതെന്നും കാസ്റ്റിങ്ങ് കഴിഞ്ഞപ്പോള്‍ നീന്തലൊക്കെ അറിയാമല്ലോയെന്ന് ചോദിക്കുകയായിരുന്നു എന്നും റോഷന്‍ പറഞ്ഞു. അന്ന് സംവിധായകനെ ടെന്‍ഷനാക്കണ്ടല്ലോയെന്ന് കരുതിയാണ് ആ നുണ പറഞ്ഞതെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘റോള് കിട്ടാന്‍ വേണ്ടി നീന്തല്‍ അറിയാമെന്ന് നുണ പറഞ്ഞിട്ടുണ്ട്. തൊട്ടപ്പന്റെ സമയത്തായിരുന്നു അത്. പക്ഷെ അതില്‍ റോള്‍ കിട്ടാന്‍ വേണ്ടിയെന്നല്ല, കാസ്റ്റ് ചെയ്ത കഴിഞ്ഞ ശേഷം പാസിങ്ങില്‍ നീന്തലൊക്കെ അറിയാലോയെന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ പെട്ടെന്ന് അറിയാമെന്ന് മറുപടി പറഞ്ഞു. പിന്നെ ഷൂട്ടിന് മുമ്പ് നീന്തല് പഠിക്കാന് ചേര്‍ന്നു. അത് അന്ന് ഡയറക്ടര്‍ക്ക് ടെന്‍ഷന്‍ കൊടുക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതായിരുന്നു,’ റോഷന്‍ മാത്യു പറഞ്ഞു.
Also Read: പവര്‍കട്ടൊന്നും അപ്പുവിന് അറിയില്ല; കൈയ്യില്‍ ടോര്‍ച്ച് കൊടുത്തിട്ടും അവന്‍ വാങ്ങിയില്ല: മേജര്‍ രവി
താരത്തിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. റോഷന്‍ മാത്യുവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പാരഡൈസ് ഈ മാസം 28നാണ് തിയേറ്ററിലെത്തുന്നത്. ശ്രീലങ്ക പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളി ദമ്പതികളുടെ കഥയാണ് പറയുന്നത്.
Content Highlight: Roshan Mathew Talks About Thottappan Movie