| Thursday, 27th June 2024, 9:11 am

അത് തിരിച്ചറിയണമെങ്കിൽ മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാൽ മതി: റോഷൻ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്. നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍.

പുതിയ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ. കഴിഞ്ഞ കുറച്ച് നാളിലെ പടങ്ങൾ മാത്രം എടുത്തു നോക്കിയാൽ മലയാള സിനിമയുടെ വ്യത്യസ്തത മനസിലാവുമെന്നും ഇവിടെ ആവേശവും ഭ്രമയുഗവും ഒരുപോലെ ഹിറ്റ്‌ ആണെന്നും റോഷൻ പറയുന്നു. മമ്മൂട്ടിയുടെ സിനിമകൾ മാത്രം നോക്കിയാലും അത് മനസിലാക്കാമെന്നും റോഷൻ ധന്യ വർമയുമൊത്തുള്ള അഭിമുഖത്തിൽ പറഞ്ഞു.

‘നമ്മുടെ ഇൻഡസ്ട്രിയിൽ കഴിഞ്ഞ കുറച്ച് നാളത്തെ പടങ്ങൾ മാത്രം എടുത്ത് നോക്കിയാൽ മാത്രം മതി സിനിമകളിലെ ആ വ്യത്യസ്തത മനസിലാക്കാൻ. വലിയ വിജയമായിട്ടുള്ള സിനിമകൾ നോക്കിയാൽ മതി.

ഇവിടെ ആവേശവും ഹിറ്റ്‌ ആണ് ഭ്രമയുഗവും ഹിറ്റ്‌ ആണ്. ഞാൻ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാവും. എല്ലാത്തരത്തിലുള്ള പടങ്ങളും അദ്ദേഹത്തിനുണ്ട്. അതുപോലെ ഈയിടെ ഇറങ്ങിയ ആട്ടം. അതെല്ലാം മികച്ച സിനിമകളാണ്.

പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ട്,’റോഷൻ മാത്യു പറയുന്നു.

അതേസമയം റോഷനും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്ന പാരഡൈസ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെ ഒരുക്കുന്ന സിനിമ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിക്കപ്പെട്ടിട്ടുണ്ട്.

Read More: ആ സൂപ്പർ ഹിറ്റ്‌ ചിത്രം എഡിറ്റ്‌ ചെയ്തത് ഓർക്കുമ്പോൾ ഇന്നും പേടിയാണ്, അതിന്റെ രണ്ടാംഭാഗം വേണമെന്ന് പറയുന്നവർ മിണ്ടാതിരിക്കണം: രഞ്ജൻ എബ്രഹാം

Content Highlight: Roshan Mathew Talk About New Malayalam Cinema

We use cookies to give you the best possible experience. Learn more