സിനിമയിലെ സർവൈവൽ ബുദ്ധിമുട്ടാണ്, അതിനോടെല്ലാം ഫൈറ്റ് ചെയ്ത് വേണം പടങ്ങൾ ചെയ്യാൻ: റോഷൻ മാത്യു
Entertainment
സിനിമയിലെ സർവൈവൽ ബുദ്ധിമുട്ടാണ്, അതിനോടെല്ലാം ഫൈറ്റ് ചെയ്ത് വേണം പടങ്ങൾ ചെയ്യാൻ: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th June 2024, 3:06 pm

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു.

റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്. നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍.

ഒരു സിനിമ ഇവിടെനിന്നു കാണണമെന്ന് പ്രേക്ഷകന് തീരുമാനിക്കാമെന്നും അത് ചൂസ് ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ടെന്നും റോഷൻ പറയുന്നു. സിനിമ മേഖലയിലെ സർവൈവൽ ബുദ്ധിമുട്ടായിട്ടുണ്ടെന്നും എല്ലാവരുടെ കയ്യിലും എന്റർടൈൻമെന്റ് ഉണ്ടെന്നും റോഷൻ പറയുന്നു. പണ്ട് ഏത്‌ സിനിമ കാണണമെങ്കിലും തിയേറ്ററിൽ പോണമെന്നും റോഷൻ ദി ലാസ്റ്റ് 14 മിനിറ്റ്സിനോട് പറഞ്ഞു.

‘അന്ന് ഏത്‌ സിനിമ കാണണമെങ്കിലും തിയേറ്ററിൽ പോണം. ഇന്ന് നമുക്ക് ചൂസ് ചെയ്യാം സിനിമ എവിടെ ഇരുന്ന് കാണണമെന്ന്. ടെലിഗ്രാമിൽ കാണണോ, ഏത്‌ ഒ.ടി. ടിയിൽ കാണണമെന്നുമൊക്കെ പ്രേക്ഷകന് തീരുമാനിക്കാം.

സിനിമയിലെ സർവൈവൽ ബുദ്ധിമുട്ടായിട്ടുണ്ട്. എല്ലാവരുടെയടുത്തും എന്റർടൈൻമെന്റ് ഉണ്ട്. മുപ്പത് സെക്കന്റിൽ എന്റെ ഫോണിലെ ഒരു റീലിനെ എന്നെ എന്റർടൈൻമെന്റ് ചെയ്യാമെങ്കിൽ ആദ്യത്തെ ഹുക്ക് പോയിന്റ് വീഴാനായി എന്തുകൊണ്ട് ഞാനൊരു സിനിമ 20 മിനിറ്റ് വരെ കണ്ടിരിക്കണം.

ഞാൻ അത്രയും സമയം കൊടുക്കേണ്ട ആവശ്യമിലല്ലോ. എന്റർടൈൻമെന്റ് മാത്രമാണ് എന്റെ ഉദ്ദേശമെങ്കിൽ അതെന്റെ കയ്യിൽ തന്നെയുണ്ട്. നമ്മൾ ഇതിനെയെല്ലാം ഫൈറ്റ് ചെയ്തിട്ട് വേണം സിനിമകൾ ചെയ്യാൻ,’റോഷൻ മാത്യു പറയുന്നു.

 

Content Highlight: Roshan Mathew Talk About Existence In Cinema