കൊച്ചി: വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പേരില്‍ അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശയുണ്ടെന്ന് നടന്‍ റോഷന്‍ മാത്യു. ഫേസ്ബുക്ക് പോസ്റ്റില്‍ ഞങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും ട്രോളിങ്ങോ വ്യക്തിപരമായ ഉപദ്രവത്തിന് പ്രേരിപ്പിക്കലോ ഉദ്ദേശിച്ചില്ലെന്നും റോഷന്‍ മാത്യു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
” ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.
ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു”, എന്നും റോഷന്‍ മാത്യൂ ഫേസ്ബുക്കിലൂടെ പറഞ്ഞു.
വെള്ളിയാഴ്ച്ച വനിതാ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തങ്ങള്‍ പറയുന്നതായി വന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നടന്‍ റോഷനും നടി ദര്‍ശനയും രംഗത്തെത്തിയിരുന്നു.
‘വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍’ എന്നു പറഞ്ഞുകൊണ്ടാണ് റോഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. തോന്നുന്നവിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ടെന്നും കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെയെന്നും റോഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വനിതാ മാഗസിനിലെ ലക്ഷ്മി പ്രേംകുമാര്‍ താനും റോഷനുമായി നടത്തിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാണ് നടി ദര്‍ശനയും ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയത്.
ദര്‍ശനയും റോഷനും നല്‍കുന്ന വിശദീകരണം
* ‘മൂന്നാമത്തെ ആള്‍ ദര്‍ശന ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ ‘സീ യൂ സൂണ്‍’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷന്‍ പറഞ്ഞിട്ടില്ല.
* ‘റോഷനും മഹേഷ് നാരായണനും അടുത്ത് നില്‍ക്കുമ്പോള്‍ കരയാന്‍ പാടുപെട്ടു’ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.
* ‘ഓള്‍ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ്
* ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകള്‍ റോഷന്‍ ഉപയോഗിച്ചിട്ടില്ല.
* ‘മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാര്‍**** പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
* ‘റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.
* ‘താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വര്‍ഷം മുന്നേ റോഷന്‍ ദര്‍ശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങള്‍ പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്.
* ‘ഡിയര്‍’ എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികള്‍ സ്വാഭാവികമായും സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.
* ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്. കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ