| Sunday, 28th May 2023, 5:37 pm

ചെന്നൈയില്‍ നാടകം കളിച്ചുകൊണ്ടിരുന്ന സമയത്ത് സിനിമ ആലോചനയിലേ ഉണ്ടായിരുന്നില്ല: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിക്കുക എന്നതാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും നാടകങ്ങളില്‍ സജീവമായ സമയത്തും അത് അങ്ങനെ തന്നെയായിരുന്നുവെന്നും നടന്‍ റോഷന്‍ മാത്യു.
അഭിനയം ഏത് മേഖലയില്‍ ചെയ്താലും നന്നായി ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും സിനിമ എന്നത് ആദ്യ കാലത്ത് ആലോചിച്ചിട്ടേ ഇല്ലായിരുന്നുവെന്നും റോഷന്‍ മാത്യു പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കോളേജില്‍ നാടകം കളിച്ച് നടക്കുന്ന സമയത്ത് കുടുതല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതില്ലാത്തതുകൊണ്ടാണ്. അതില്‍ നിന്ന് ഒരു വരുമാനമോ കരിയര്‍ ഓപ്പര്‍ച്യൂനിറ്റിയോ ആ സമയത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അത് ശരിക്കും ആ മൊമന്റിലെ ഫണ്‍ ആയിരുന്നു. ആ മൊമന്റായിരുന്നു നമ്മള്‍ ആസ്വദിച്ചിരുന്നത്.

എപ്പോഴും ആക്ടിങ്ങ് മതി എന്നായിരുന്നു എന്റെ ലോജിക്ക്. അത് എവിടെ ചെയ്യാന്‍ പറ്റിയാലും നന്നായി ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത്. സിനിമ എന്നത് ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. പ്രാക്ടിക്കലായി അതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അതൊന്നും നടക്കാന്‍ പോകുന്നില്ല എന്നതായിരുന്നു അപ്പോഴത്തെ ചിന്ത.

ചെന്നൈയില്‍ നാടകം കളിച്ചുകൊണ്ടിരുന്ന സമയത്ത് എനിക്ക് പരിചയമുള്ള എത്രയോ നല്ല നടന്മാരില്‍ ഒന്നോ രണ്ടോ ആള്‍ക്കാര്‍ മാത്രമേ എവിടെയെങ്കിലും സിനിമയില്‍ അല്‍പ്പമെങ്കിലും തല കാണിക്കുന്നുള്ളു. അന്ന് സ്വപ്‌ന കണ്ട് ചെയ്ത പല സിനിമകളും വെളിച്ചം കണ്ടിട്ടുണ്ടായിരുന്നില്ല. കുറച്ച് പേടിയോടെയാണ് സിനിമ എന്ന ലോകത്തെ കണ്ടിരുന്നത്,’ റോഷന്‍ മാത്യു പറഞ്ഞു.

നീലവെളിച്ചം എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും റോഷന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘ആഷികേട്ടന്റെ(ആഷിക് അബു) ഒരു പ്രൊജക്ടില്‍ ഒരിക്കലും അണ്‍കഫര്‍ട്ടബിളായി നമ്മളെ തെരഞ്ഞെടുക്കില്ല. എന്നെ നന്നായി റീഡ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആണും പെണ്ണും എന്ന ആന്തോളജി ചെയ്യുന്ന സമയത്താണ് ആഷിക്കേട്ടനെ പരിചയപ്പെടുന്നത്. റിമയെ(റിമ കല്ലിങ്കല്‍) അതിന് മുമ്പേ പരിചയമുണ്ടായരുന്നു. സിനിമയിലേക്ക് വിളിക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റുണ്ടായിരുന്നു. അതൊക്കെ പ്രകടിപ്പിക്കാനുള്ള ഇടവും അഷിക്കേട്ടന്റെ അടുത്തുണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ കൂടുതല്‍ റിലാക്‌സ്ഡാകും. സംവിധായകനാണ് ഒരു സെറ്റിലെ ലീഡര്‍. ആ അര്‍ത്ഥത്തില്‍ അവിടെ നല്ല ഒരു അന്തരീക്ഷം ഉണ്ടാക്കാന്‍ അദ്ദേഹത്തിനാകാറുണ്ട്,’ റോഷന്‍ മാത്യു പറഞ്ഞു.

Content Highlight: Roshan Mathew Says  Films were not in the cards while playing in Chennai’
We use cookies to give you the best possible experience. Learn more