എല്ലാത്തരത്തിലുള്ള സിനിമകളുമുള്ള സൂപ്പർ സ്റ്റാർ അദ്ദേഹം മാത്രമാണ്: റോഷൻ മാത്യു
Entertainment
എല്ലാത്തരത്തിലുള്ള സിനിമകളുമുള്ള സൂപ്പർ സ്റ്റാർ അദ്ദേഹം മാത്രമാണ്: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th December 2024, 9:33 am

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് റോഷൻ മാത്യു. പുതിയ നിയമം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ റോഷൻ ഇന്ന് തന്റെ നാച്ചുറൽ ആക്ടിങ്ങിലൂടെ വലിയ കയ്യടി നേടുകയാണ്. സിനിമക്ക് പുറമെ നാടകത്തിലും സജീവമാണ് റോഷൻ.

പുതിയ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ. കഴിഞ്ഞ കുറച്ച് നാളിലെ പടങ്ങൾ മാത്രം എടുത്തു നോക്കിയാൽ മലയാള സിനിമയുടെ വ്യത്യസ്തത മനസിലാവുമെന്നും ഇവിടെ ആവേശവും ഭ്രമയുഗവും ഒരുപോലെ ഹിറ്റ്‌ ആണെന്നും റോഷൻ പറയുന്നു. മമ്മൂട്ടിയുടെ സിനിമകൾ മാത്രം നോക്കിയാലും അത് മനസിലാക്കാമെന്നും റോഷൻ ധന്യ വർമയുമൊത്തുള്ള അഭിമുഖത്തിൽ പറഞ്ഞു.

‘നമ്മുടെ ഇൻഡസ്ട്രിയിൽ കഴിഞ്ഞ കുറച്ച് നാളത്തെ പടങ്ങൾ മാത്രം എടുത്ത് നോക്കിയാൽ  മതി സിനിമകളിലെ ആ വ്യത്യസ്തത മനസിലാക്കാൻ. വലിയ വിജയമായിട്ടുള്ള സിനിമകൾ നോക്കിയാൽ മതി.

ഇവിടെ ആവേശവും ഹിറ്റ്‌ ആണ് ഭ്രമയുഗവും ഹിറ്റ്‌ ആണ്. ഞാൻ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാവും.

എല്ലാത്തരത്തിലുള്ള പടങ്ങളും അദ്ദേഹത്തിനുണ്ട്. അതുപോലെ ഈയിടെ ഇറങ്ങിയ ആട്ടം. അതെല്ലാം മികച്ച സിനിമകളാണ്. പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ട്,’റോഷൻ മാത്യു പറയുന്നു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം, മഹേഷ് നാരായണൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

 

Content Highlight: Roshan Mathew About Mammooty’s Films