ശരീരഘടനയില്‍ പോലും ഞാനും നിവിനും ഒരുപോലെയാണ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോലും അവനോടാണ് പറയുന്നത്; നിവിന്‍ പോളിയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
Entertainment
ശരീരഘടനയില്‍ പോലും ഞാനും നിവിനും ഒരുപോലെയാണ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോലും അവനോടാണ് പറയുന്നത്; നിവിന്‍ പോളിയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th June 2021, 4:08 pm

കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് ശേഷം നടന്‍ നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാവുന്നത്. കൈരളി ടിവിയിലെ ജെ.ബി. ജംങ്ഷനിലാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെക്കുറിച്ച് പറയുന്നത്.

തന്റെയും നിവിന്റെയും ഇഷ്ടങ്ങള്‍ ഒരു പോലെയാണെന്നും ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ പോലും നിവിനോടാണ് പറയാറുള്ളതെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും ശരീരഘടന ഒരു പോലെയാണ്. നിവിന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ തനിക്കും ഇഷ്ടപ്പെട്ട ഫുഡായിരിക്കും അതെന്നും റോഷന്‍ പറഞ്ഞു.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വേളയിലാണ് നിവിനുമായി കൂടുതല്‍ അടുത്തിടപഴകിയതെന്നും റോഷന്‍ പറഞ്ഞു.

തന്റെ ഇഷ്ടനടിയെക്കുറിച്ച് നിവിന്‍ പോളിയും ഇതേ അഭിമുഖത്തില്‍ സംസാരിച്ചു. നടി ശോഭനക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് നിവിന്‍ റാപ്പിഡ് റൗണ്ട് സെഷനില്‍ പറയുന്നത്. ഉര്‍വശി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ശോഭന എന്നീ കൂട്ടത്തില്‍ നിന്നാണ് നിവിന്‍ ശോഭനയുടെ പേര് പറഞ്ഞത്.

അതുപോലെ ഒരു നടനെന്ന നിലയില്‍ സിനിമയുടെ വിജയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിവിന്‍ പറഞ്ഞു. സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീര്‍ന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നിവിന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Roshan Andrrews says about Nivin Pauly