Advertisement
Entertainment news
അയ്യായിരത്തോളം സ്റ്റുഡന്റസില്‍ നിന്നാണ് അന്ന് തെരഞ്ഞെടുത്തത്; ആ കഥാപാത്രം ചെയ്യാന്‍ നല്ല കഴിവ് വേണം: റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 23, 04:28 am
Thursday, 23rd November 2023, 9:58 am

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ് നോട്ട്ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ സിനിമ ഇന്നും ആളുകള്‍ ഇഷ്ടപെടുന്നുണ്ട്.

മൂന്ന് പെണ്‍കുട്ടികളുടെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. ചിത്രത്തില്‍ റോമ, പാര്‍വതി, മരിയ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്.

ഇപ്പോള്‍ സിനിമയില്‍ പാര്‍വതി ചെയ്ത പൂജ കൃഷ്ണ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

നോട്ട്ബുക്ക് സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളില്‍ വലിയ പ്രാധാന്യം കൊടുക്കാത്ത കഥാപാത്രമായിരുന്നു പാര്‍വതിയുടേത്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ സിനിമയില്‍ പരിചയപെടുത്തിയ നായികയാണ്.

ഇപ്പോഴത്തെ പാര്‍വതിയെയും അന്നത്തെ പാര്‍വതിയെയും നോക്കുമ്പോള്‍, പാര്‍വതിയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘വളരെ കഴിവുള്ള വ്യക്തിയാണ് പാര്‍വതി. ഞാന്‍ അല്ല അവരെ ആദ്യമായി സിനിമയിലേക്ക് കൊണ്ടു വരുന്നത്. അതിന് മുമ്പ് ഔട്ട് ഓഫ് സിലബസ് എന്ന സിനിമയില്‍ പാര്‍വതി അഭിനയിച്ചിരുന്നു.

ഈ സിനിമയില്‍ റോമ, മരിയ, പാര്‍വതി എന്നീ മൂന്നുപേരും ഇന്റര്‍വ്യൂവില്‍ വന്നവരാണ്. അതില്‍ അയ്യായിരത്തോളം സ്റ്റുഡന്റസില്‍ നിന്നാണ് അവരെ അന്ന് തെരഞ്ഞെടുത്തത്.

പൂജ കൃഷ്ണ എന്ന കഥാപാത്രം ചെയ്യാന്‍ ശരിക്കും നല്ല കഴിവ് വേണം. കാരണം അതില്‍ എല്ലാ കോണ്‍ഫ്‌ലിക്റ്റും ഉള്ളിലൊതുക്കി കൊണ്ടാണ് ആ കഥാപാത്രം നില്‍ക്കുന്നത്.

സാറക്ക് (റോമ) ഒരേ പേര്‍സ്‌പെക്റ്റീവില്‍ നിന്നാല്‍ മതി. എന്നാല്‍ പൂജയുടെ ഉള്ളില്‍ ഒരുപാട് ഇന്‍ഹിബിഷന്‍സുണ്ട്. അമ്മയെ പറ്റിയുള്ള ചിന്ത വേണം, ഒരു കുറ്റം ചെയ്തതിന്റെ പശ്ചാതാപം വേണം. ഇങ്ങനെ കുറെ കാര്യങ്ങള്‍ വേണം.

എല്ലാം വരുന്നൊരു വ്യത്യസ്ത മോഡുലേഷനും വ്യത്യസ്ത കോണ്‍ഫ്‌ലിക്റ്റും ഒക്കെയുള്ള കഥാപാത്രമാണ്. ഇന്റീരിയര്‍ ആണ് കൂടുതലും. അതില്‍ പാര്‍വതി വളരെ മനോഹരമായി ചെയ്തിട്ടുണ്ട്,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Content Highlight: Roshan Andrews Talks About Notebook Movie And Parvathy Thirivothu