| Wednesday, 20th March 2024, 8:10 am

അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ ഞാൻ പറമ്പിലൂടെ ഓടി, ആളുകൾ ഭ്രാന്തൻ എന്നല്ലാതെ എന്ത് വിളിക്കും: റോഷൻ ആൻഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന് മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.

പിന്നീട് നോട്ട് ബുക്ക്‌, മുംബൈ പോലീസ് തുടങ്ങിയ വ്യത്യസ്ത സിനിമകൾ റോഷൻ മലയാളത്തിന് സമ്മാനിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പായ 36 വയതിനിയിലൂടെ തമിഴിലും തിളങ്ങിയ റോഷൻ നിലവിൽ ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡ് ചിത്രം ഒരുക്കുന്ന തിരക്കിലാണ്.

ഏറ്റവും സന്തോഷം നൽകുന്നത് വേണം നമ്മൾ തെരഞ്ഞെടുക്കേണ്ടതെന്നും താൻ സിനിമ അങ്ങനെയാണ് തെരഞ്ഞെടുത്തതെന്നും റോഷൻ പറയുന്നു.

കുറേകാലം സിനിമാ ഭ്രാന്തൻ എന്ന പേരിൽ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും പണ്ട് സത്യൻ അന്തിക്കാടിന്റെ മൂന്ന് സിനിമകൾ വലിയ വിജയമായപ്പോൾ താൻ പറമ്പിലൂടെ ഓടി നടന്നിട്ടുണ്ടെന്നും റോഷൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു റോഷൻ.

‘നമുക്ക് ഏറ്റവും സന്തോഷം നൽകുന്നത് എന്താണോ അതാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഇത്ര ശമ്പളം കിട്ടുമെന്നതിനപ്പുറം നമുക്കെന്താണോ സന്തോഷം നൽകുന്നത് അത് കണ്ടെത്തുക. കുറേകാലം സിനിമാ ഭ്രാന്തൻ എന്ന പേരൊക്കെ എനിക്ക് ഉണ്ടായിരുന്നു.

എനിക്കിപ്പോഴും ഓർമയുണ്ട് ഒരു വർഷം സത്യൻ സാറിന്റെ( സത്യൻ അന്തിക്കാട്) മൂന്ന് സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടായിരുന്നു. തലയണമന്ത്രവും പിന്നെ മറ്റ് രണ്ട് പടങ്ങൾ കൂടി. ആ സിനിമകളെ കുറിച്ച് എഴുതിയ ആ വർഷത്തെ ഒരു മനോരമ പത്രത്തിന്റെ സൺ‌ഡേ സപ്ലിമെന്ററി എടുത്തിട്ട് ഞാൻ വലിയൊരു പറമ്പിലൂടെ ഓടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ മൂന്ന് പടം സൂപ്പർ ഹിറ്റായി എന്ന് പറഞ്ഞിട്ടാണ് ഞാൻ ഓടുന്നത്. അപ്പോൾ ആളുകൾ എന്നെ ഭ്രാന്തൻ എന്നല്ലാതെ എന്താണ് വിളിക്കുക,’റോഷൻ ആൻഡ്രൂസ് പറയുന്നു.

Content Highlight: Roshan Andrews Talk About Sathyan Anthikkad’s Superhit Movies

Latest Stories

We use cookies to give you the best possible experience. Learn more