കുറച്ച് സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ തന്നെ പ്രേക്ഷക പ്രശംസയേറ്റുവാങ്ങിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. തന്റെ സിനിമകളിലെ അഭിനേതാക്കളുടെ ഗുണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ജെ.ബി. ജങ്ഷനില്‍ റോഷന്‍.
സിനിമയിലെ ഡയലോഗ് പെട്ടെന്നുതന്നെ പഠിച്ച് പറയുന്ന മൂന്നുപേരെയാണ് താന്‍ മലയാളസിനിമയില്‍ കണ്ടിട്ടുള്ളതെന്ന് റോഷന്‍ പറയുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ആ മൂന്നുപേരെന്ന് റോഷന്‍ പറയുന്നു. പിന്നീട് ഒരാള്‍ കൂടിയുണ്ട് അത് അമ്പിളിച്ചേട്ടനാണെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്നു പേജ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് പോലെ നമ്മളെ ഞെട്ടിച്ചുകൊണ്ട് ഇവര്‍ ഡയലോഗ് പഠിക്കും. ഡബ്ബിംഗ് ചെയ്യുമ്പോഴും ഈ സവിശേഷത കാണാന്‍ പറ്റും,’ റോഷന്‍ പറയുന്നു.
മറ്റാരെങ്കിലും പ്രോംപ്റ്റ് ചെയ്ത് ഡയലോഗ് പറയുന്നതിനേക്കാള്‍ എളുപ്പം തനിക്ക് സ്വയം പഠിച്ച് പറയുന്നതാണെന്ന് ഇതേ അഭിമുഖത്തില്‍ മഞ്ജു വാര്യരും പറഞ്ഞു. തിരക്കുള്ളതോ ശ്രദ്ധ നഷ്ടപ്പെട്ടു പോകുന്നതോ ആയ ഷോട്ടുകള്‍ എടുക്കുമ്പോള്‍ മാത്രമാണ് താന്‍ സ്‌ക്രിപ്റ്റില്‍ നോക്കാറുള്ളതെന്നും മഞ്ജു പറഞ്ഞു.
പണ്ട് മുതലേ അങ്ങനെയാണ് ഡയലോഗ് പഠിക്കുന്ന കാര്യത്തിലെന്നും അത് തുടര്‍ന്നുപോരുക എന്നത് മാത്രമേ ചെയ്യുന്നുള്ളുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
ഡയലോഗുകള്‍ അഭിനേതാക്കള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് റോഷന്‍ ആന്‍ഡ്രൂസും അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight:Roshan Andrews says about his favourite actors