| Thursday, 31st October 2024, 8:36 pm

അയ്യായിരത്തോളം ആളുകളിൽ നിന്നാണ് ആ നടികളെ സിനിമക്കായി തെരഞ്ഞെടുത്തത്: റോഷൻ ആൻഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്ന് വന്ന വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്തത പുലർത്തിയ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോട്ട്ബുക്ക്‌.

കൗമാര പ്രായക്കാർക്കിടയിലെ പ്രണയത്തെ കുറിച്ച് സംസാരിച്ച ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും പ്രേക്ഷകർ നോട്ട്ബുക്കിനെ കുറിച്ച് സംസാരിക്കാറുണ്ട്.

നടി പാർവതി തിരുവോത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു നോട്ട്ബുക്ക്‌. പാർവതിയെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ. പാർവതി നല്ല കഴിവുള്ള കുട്ടിയാണെന്നും അയ്യായിരത്തോളം ആളുകളിൽ നിന്നാണ് പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതെന്നും റോഷൻ പറയുന്നു. പാർവതി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ കുറച്ചുകൂടെ കഴിവ് വേണമെന്നും അദ്ദേഹം പറഞ്ഞു.

‘പാർവതി നല്ല കഴിവുള്ള ഒരു കുട്ടിയാണ്. നോട്ട്ബുക്കിൽ അഭിനയിക്കുന്നതിന് മുമ്പ് ഔട്ട്‌ ഓഫ് സിലബസ് എന്നൊരു സിനിമയിൽ അവർ അഭിനയിച്ചിട്ടുണ്ട്.

നോട്ട്ബുക്കിനായി റോമ, മറിയ, പാർവതി മൂന്ന് പേരും അഭിമുഖത്തിന് വന്നിരുന്നു. അതിൽ അയ്യായിരത്തോളം ആളുകളിൽ നിന്നാണ് അവരെ തെരഞ്ഞെടുത്തത്. പൂജ കൃഷ്ണ എന്ന കഥാപാത്രം ചെയ്യാൻ ശരിക്കും കുറച്ച് ടാലന്റ് കൂടെ വേണം.

കാരണം അതിൽ എല്ലാ കോൺഫ്ലിക്റ്റും ഉള്ളിൽ ഒതുക്കി കൊണ്ടാണ് ആ കഥാപാത്രം പെർഫോം ചെയ്യേണ്ടത്,’റോഷൻ ആൻഡ്രൂസ് പറയുന്നു.

Content Highlight: Roshan Andrews About Parvathy Thiruvoth

We use cookies to give you the best possible experience. Learn more