| Wednesday, 7th September 2022, 6:19 pm

ഭൂലോക ഫ്രോഡാണവന്‍; പിറന്നാള്‍ ദിനത്തില്‍ അഡാറ് ഐറ്റം; റൊഷാക്ക് ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റൊഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ത്രില്ലര്‍ മോഡില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചാണ് ട്രെയ്‌ലര്‍ വന്നിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടത് പോലെ തലയില്‍ ചാക്കിന്റെ മുഖംമൂടി ധരിച്ചും ട്രെയ്‌ലറിന്റെ അവസാനം മമ്മൂട്ടി എത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു. ചാക്ക് കൊണ്ട് തല മൂടി കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മമ്മൂട്ടി ഇരിക്കുന്ന രീതിയില്‍ നിഗൂഢത നിറച്ച പോസ്റ്ററാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ രണ്ട് കണ്ണും വായും മാത്രമുള്ള മുഖംമൂടിയുടെ രൂപത്തിന് മുകളില്‍ മമ്മൂട്ടി കിടക്കുന്ന പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുളാണ്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് കിരണ്‍ ദാസും സംഗീതം നല്‍കുന്നത് മിഥുന്‍ മുകുന്ദനുമാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യന്ന ക്രിസ്റ്റഫര്‍, രഞ്ജിത്തിന്റെ കഡുഗന്നാവാ ഒരു യാത്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: rorschach trailer out starring mammootty

We use cookies to give you the best possible experience. Learn more