| Friday, 7th October 2022, 1:53 pm

മസ്റ്റ് വാച്ച് മൂവി, ഞെട്ടിച്ച് മമ്മൂക്ക; റോഷാക്ക് ആദ്യ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. മമ്മൂട്ടിയും സിനിമയിലെ മറ്റു താരങ്ങളുമെല്ലാം പൊളിച്ചടുക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മമ്മൂട്ടിയുടെ മാത്രമല്ല ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളുടേയും കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കും റോഷാക്ക് എന്നാണ്
ആദ്യ ഷോയ്ക്ക് ശേഷം ഉയരുന്ന അഭിപ്രായം.

ഇതുവരെ കാണാത്ത തരം മേക്കിങ് രീതിയാണ് സംവിധായന്‍ പരീക്ഷിച്ചിരിക്കുന്നതെന്നും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

മമ്മൂക്ക മാത്രമല്ല ആരും പ്രതീക്ഷിക്കാത്ത ചില ക്യാരക്ടറുകളും ചിത്രത്തിലുണ്ട്. ബിന്ദു പണിക്കര്‍ ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരുടേ പെര്‍ഫോമന്‍സിന് കയ്യടിക്കാതെ തരമില്ല. ഓരോ ഫ്രേമും മികച്ചതാണ്. ഇതുപോലുള്ള സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്ന മമ്മൂക്കയാണ് താരമെന്നുമാണ് ചില പ്രതികരണങ്ങള്‍.

മസ്റ്റ് വാച്ച് മൂവിയെന്നും തിയേറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ചിത്രമാണെന്നും കൊതിപ്പിക്കുന്ന മേക്കിങ്ങും മികച്ച ഫ്രേമുകളുമാണെന്നും പ്രക്ഷേകര്‍ പറയുന്നു. ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റോഷാക്, മികച്ച സിനിമാനുഭവം സമ്മാനിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ ഉള്ള സിനിമകളില്‍ പൊതുവെ ക്ലാരിറ്റി ഉള്ള ഒരു കഥ ഉണ്ടാവാറില്ല എന്ന പോരായ്മ റോഷാക്ക് തിരുത്തുന്നു. സിനിമയുടെ ഏറ്റവും പോസറ്റീവ് മികച്ച കഥയും കെട്ടുറപ്പുള്ള തിരക്കഥയും തന്നെയാണ്. നിസാം ബഷീര്‍ ന്റെ മേക്കിങ് സിനിമക്ക് നല്‍കുന്ന ഫ്രഷ്നെസ്സ് ചെറുതല്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

പൂര്‍ണമായും എക്‌സ്പീരിമെന്റല്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ചലച്ചിത്ര അനുഭവം. കഥയിലും കഥയുടെ അവതരണത്തിലും തുടങ്ങി ഷോട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഉള്‍പ്പെടെ സകലതും ഒരു ഫ്രഷ്നെസ്സ് നല്‍കും എന്നുറപ്പ്.

ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കവുന്ന ജോണറില്‍ ആണ് ചിത്രം പെടുന്നതെങ്കിലും ആ ഒരു പ്ലോട്ടിനെ ആരും അവതരിപ്പിക്കാത്ത രീതിയില്‍ കണ്‍സീവ് ചെയ്യാന്‍ സംവിധായകനായി. ഒരു മികച്ച പരീക്ഷണം എന്ന ടാഗ് തന്നെ ചിത്രം അര്‍ഹിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകള്‍.

കെട്ടിയോളാണെന്റ് മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സമീര്‍ അലിയുടേതാണ് തിരക്കഥ. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Rorschach Theatre Response Mammootty Nissam Basheer

We use cookies to give you the best possible experience. Learn more