| Saturday, 5th November 2022, 7:36 pm

ലൂക്ക് ആന്റണിയുടെ വേട്ട ഇനി ഒ.ടി.ടിയില്‍; റോഷാക്ക് സ്ട്രീം ചെയ്യുന്നത് ഡിസ്‌നിയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായ റോഷാക്ക്. വേറിട്ട വഴിയിലൂടെ നീങ്ങിയ ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തന്നെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റോഷാക്ക് സ്ട്രീം ചെയ്യുക. ഒ.ടി.ടി റിലീസിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മോണ്‍സ്റ്റര്‍, പടവെട്ട്, കുമാരി, ജയ ജയ ജയ ജയ ഹേ, കാന്താര തുടങ്ങിയ പുത്തന്‍ റിലീസുകള്‍ക്കിടയിലും മികച്ച പ്രതികരണം നേടിയാണ് റോഷാക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ നാലാം വാരത്തിലെത്തി നില്‍ക്കുകയാണ് റോഷാക്ക്.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര, ഏജന്റ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Contentb Highlight: rorschach movie will start streaming on disney plus hotstar

We use cookies to give you the best possible experience. Learn more