ദുല്‍ഖറിനെ നായകനാക്കി രൂപേഷ് പീതാംബരന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് തീവ്രം. സിനിമയുടെ ചിത്രീകരണ വേളയില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ്. ഡാര്‍ക്ക് മോഡില്‍ സഞ്ചരിക്കുന്ന സിനിമയാണ് തീവ്രമെന്നും അതിനുവേണ്ടി ദുല്‍ഖര്‍ നന്നായി പ്രിപ്പയര്‍ ചെയ്തിരുന്നുവെന്നും രൂപേഷ് പറഞ്ഞു.
സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഒരു ഇമോഷണല്‍ രംഗം എടുക്കുന്ന സമയം ബാക്കി ക്രൂ മെമ്പേഴ്‌സിനെയെല്ലാം ഒഴിവാക്കിയിരുന്നെന്നും ക്യാമറാമാനും ദുല്‍ഖറും താനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും രൂപേഷ് പറഞ്ഞു. ആ സീനില്‍ ഗ്ലിസറിന്‍ പോലുമില്ലാതെയാണ് ദുല്‍ഖര്‍ കരഞ്ഞതെന്നും ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ രൂപേഷ് പറഞ്ഞു.
‘സെക്കന്റ് ഷോയും ഉസ്താദ് ഹോട്ടലും കഴിഞ്ഞിട്ടാണ് ദുല്‍ഖര്‍ തീവ്രം ചെയ്യുന്നത്. ഞാന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ നമുക്ക് സിനിമ ചെയ്യാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഉസ്താദ് ഹോട്ടലൊക്കെ കുറച്ച് ലൈറ്റായിട്ടുള്ള സിനിമയാണ്. പക്ഷെ തീവ്രം എക്‌സ്ട്രീം ഡാര്‍ക്ക് ത്രില്ലറാണ്.
സിനിമക്ക് വേണ്ടി ദുല്‍ഖര്‍ നന്നായി പ്രിപ്പയര്‍ ചെയ്യുമായിരുന്നു. ആദ്യത്തെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആരോടും ദുല്‍ഖര്‍ മിണ്ടില്ലായിരുന്നു. എവിടെയെങ്കിലും മാറിയിരിക്കും. സിനിമക്ക് വേണ്ടി ദുല്‍ഖര്‍ നന്നായി എഫേര്‍ട്ട് ഇട്ടിരുന്നു. സിനിമയില്‍ഭാര്യ മരിച്ച് കഴിയുമ്പോള്‍ അദ്ദേഹം ബ്രേക്ക് ഡൗണ്‍ ആകുന്ന ഒരു സീനുണ്ട്.
അത് ഷൂട്ട് ചെയ്യുന്ന സമയത്ത് മറ്റുള്ള ക്രൂ മെമ്പേഴ്‌സിനെയൊക്കെ ഒഴിവാക്കി ഞാനും ദുല്‍ഖറും ക്യാമറമാനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആ സീന്‍ ഞാന്‍ ദുല്‍ഖറിന് പറഞ്ഞ് കൊടുത്തു. അപ്പോള്‍ ദുല്‍ഖര്‍ എന്നോട് ഒരു അരമണിക്കൂര്‍ സമയം ചോദിച്ചു.
അത് കഴിഞ്ഞ് ദുല്‍ഖറിനെ കുറച്ച് നേരം കാണാതെയായി. പിന്നീട് ഗ്ലിസറിനൊന്നുമില്ലാതെ കരഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ കയറി വന്നത്. അപ്പോള്‍ തന്നെ എനിക്ക് മനസിലായി ദുല്‍ഖര്‍ ഷോട്ടിന് ഓക്കെയാണെന്ന്. ഉടന്‍ തന്നെ ആക്ഷന്‍ പോലും പറയാതെ ഞങ്ങള്‍ ഷൂട്ട് ചെയ്ത് തുടങ്ങി,’ രൂപേഷ് പറഞ്ഞു.
content highlight: roopesh pithambaran about dulquer salman in thivram movie