ടൊവിനോ ആ സിനിമയില്‍ ചിരിപ്പിച്ചത് പോലെ മറ്റൊരു സിനിമയിലും ചിരിപ്പിച്ചിട്ടില്ല: രൂപേഷ് പീതാംബരന്‍
Film News
ടൊവിനോ ആ സിനിമയില്‍ ചിരിപ്പിച്ചത് പോലെ മറ്റൊരു സിനിമയിലും ചിരിപ്പിച്ചിട്ടില്ല: രൂപേഷ് പീതാംബരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 5:57 pm

സ്ഫടികത്തിലെ മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് രൂപേഷ് പീതാംബരന്‍. ഒരു നീണ്ട ഇടവേളക്ക് ശേഷം 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് രൂപേഷ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് യു ടൂ ബ്രൂട്ടസ്. ആസിഫ് അലി, ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഹണി റോസ്, അനു മോഹന്‍, ഡെല്‍ന ഡേവിസ്, രചന നാരായണന്‍കുട്ടി, അഹമ്മദ് സിദ്ദിഖ്, എന സാഹ എന്നിവരുള്‍പ്പെടെ വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തിലെ ടൊവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് രൂപേഷ് പീതാംബരന്‍. യു ടൂ ബ്രൂട്ടസ് എന്ന സിനിമയില്‍ ചിരിപ്പിച്ചത് പോലെ ടൊവിനോ മറ്റൊരു സിനിമയിലും ചിരിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ടൊവിനോയുടെ കാര്യം പറയുകയാണെങ്കില്‍ യു ടൂ ബ്രൂട്ടസ് എന്ന സിനിമയില്‍ ചിരിപ്പിച്ചത് പോലെ അവന്‍ വേറെ ഒരു സിനിമയിലും ചിരിപ്പിച്ചിട്ടില്ല. ഇത് ഞാന്‍ പറഞ്ഞതല്ല. സിനിമ കണ്ട ആളുകള്‍ പറഞ്ഞതാണ്. അവന്‍ സിനിമയില്‍ അത്രയും കമ്മിറ്റഡാകുന്നത് കൊണ്ടാണ് അങ്ങനെ.

കമ്മിറ്റഡായി ആ സിനിമ കണ്‍സീവ് ചെയ്യാനും അതിനായി സ്വന്തം സോള്‍ നല്‍കാനും ടൊവിനോ മടിക്കാറില്ല. ഞാന്‍ ആ സിനിമയില്‍ ഡയലോഗ് മോഡ്യുലേഷനൊന്നും അവന് പറഞ്ഞു കൊടുത്തിരുന്നില്ല. ആ കഥാപാത്രത്തിന്റെ ഗ്രാഫ് എങ്ങനെയാണെന്ന് മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ,’ രൂപേഷ് പീതാംബരന്‍ പറയുന്നു.

തന്റെ രണ്ടാമത്തെ ചിത്രമായ തീവ്രത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാനോട് കഥ പറയുമ്പോള്‍ ദുല്‍ഖറിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് തനിക്ക് കാണാന്‍ പറ്റിയിരുന്നെന്നും രൂപേഷ് അഭിമുഖത്തില്‍ പറഞ്ഞു.

‘ദുല്‍ഖറിന്റെ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവനോട് കഥ പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് എനിക്ക് കാണാന്‍ പറ്റിയിരുന്നു. ദുല്‍ഖര്‍ അത്രയും ആത്മാര്‍ത്ഥമായി ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം അവന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സില്‍ ഒന്നായി വന്നത്.

ഞാന്‍ ആ സിനിമ മികച്ചതാണ് എന്നല്ല പറയുന്നത്. ദുല്‍ഖറിന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആ സിനിമ മുന്നിലാണ്. അതിന് കാരണം അവന്റെ കമ്മിറ്റ്മെന്റാണ്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Tovino Thomas