ഒരു കഥകേട്ട ശേഷം അതിനെ പറ്റി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് പോസ്റ്റാക്കുന്നതാണ് തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമെന്ന് പറയുകയാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍.
അങ്ങനെയുള്ളവര്‍ പിന്നെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും അവരുടെ ഒരു പ്രതികരണവും ഉണ്ടാകില്ലെന്നും താരം പറയുന്നു.
ആ പ്രവര്‍ത്തി തനിക്ക് ഒട്ടും പ്രൊഫഷണലായി തോന്നാറില്ലെന്നും അത് വളരെ അണ്‍പ്രൊഫഷണലാണെന്നും രൂപേഷ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ ഒരു കഥ ഇഷ്ടപെട്ടില്ലെങ്കില്‍ അത് ഇഷ്ടപെട്ടില്ലെന്ന് പറയുന്ന നടന്മാരാണെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ ഇത്രയും ധൈര്യമായി ഇത് പറയുന്നത് അവരെല്ലാവരും തന്റെ പടം റിജക്ട് ചെയ്തത് കൊണ്ടാണെന്നും രൂപേഷ് പറഞ്ഞു.
‘ഞാന്‍ മൂന്ന് സ്‌ക്രിപ്റ്റുകള്‍ നല്‍കിയിട്ട് മൂന്നും റിജക്ട് ചെയ്ത ആളാണ് പൃഥ്വിരാജ്. ഞാന്‍ അതില്‍ പൃഥ്വിയെ കുറ്റം പറയില്ല.
എന്നാല്‍ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം, കഥകേട്ട ശേഷം പിന്നീട് പറയാമെന്ന് പറഞ്ഞ് നമ്മളെ പോസ്റ്റാക്കുന്നതാണ്. പിന്നെ ചിലപ്പോള്‍ വിളിച്ചാല്‍ ഫോണെടുക്കില്ല. ഒരു പ്രതികരണവും ഉണ്ടാകില്ല.
അത് എനിക്ക് ഒട്ടും പ്രൊഫഷണലായി തോന്നാറില്ല. വളരെ അണ്‍പ്രൊഫഷണലാണത്. ഒരു കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഇഷ്ടപെട്ടില്ലെന്ന് പറയുന്ന നടന്മാരാണ് പൃഥ്വിയും ദുല്‍ഖറും ടൊവിനോയും വിനീതും മമ്മൂട്ടിയും.
ഇത് എന്തുകൊണ്ടാണ് ഇത്രയും ധൈര്യമായി ഞാന്‍ പറയുന്നതെന്ന് ചോദിച്ചാല്‍ ഇവരെല്ലാവരും എന്റെ പടം റിജക്ട് ചെയ്തവരാണ്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.
Content Highlight: Roopesh Peethambaran Talks About Stars Who Rejected His Scripts