| Tuesday, 6th February 2024, 5:42 pm

ആ സിനിമയെ മോശം പറഞ്ഞു; എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ മാന്തും; നിന്റെ കുഞ്ഞിക്കയാണ് അഭിനയിച്ചതെന്ന് ഞാന്‍ മറുപടി കൊടുത്തു: രൂപേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികത്തിലെ മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് രൂപേഷ് പീതാംബരന്‍. ഒരു നീണ്ട ഇടവേളക്ക് ശേഷം 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് രൂപേഷ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

ഒരിക്കല്‍ തീവ്രത്തിന്റെ ഡയറക്ടര്‍ ആണെന്ന് പറഞ്ഞത് നന്നായെന്ന ഒരു കമന്റ് വന്നപ്പോള്‍ അതിന് താഴെ രൂപേഷ് ‘നിന്റെ കുഞ്ഞിക്കയാണ് അഭിനയിച്ചത്’ എന്ന് പോസ്റ്റ് ഇട്ടിരുന്നു.

ആ സ്‌ക്രീന്‍ഷോട്ട് അന്ന് ഒരുപാട് വൈറല്‍ ആവുകയും ചെയ്തതാണ്. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരന്‍.

‘അത് എന്താണ് കേസെന്നറിയുമോ, എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ മാന്തും. ആരാണെങ്കിലും അങ്ങനെയാണ്. അത് സോഷ്യല്‍ മീഡിയയില്‍ എന്നല്ല നേരിട്ട് ആണെങ്കിലും ഞാന്‍ മാന്തും. ഞാന്‍ ഇത്രയേ ഉള്ളൂ. ഇപ്പോള്‍ ഞാന്‍ എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ തന്നെയാണ് ഞാന്‍.

ഈ ഫേസ്‌ലെസ്സ് ആയ ആളുകള്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യം എനിക്കില്ല. അവര്‍ അതും പറഞ്ഞു പോകട്ടെ. അതെന്നെ ബാധിക്കില്ല. പക്ഷേ ചിലപ്പോള്‍ സമയം പോകാതിരിക്കുമ്പോള്‍ ആണ് സോഷ്യല്‍ മീഡിയ നോക്കുക.

അപ്പോള്‍ ആരെങ്കിലും ചൊറിഞ്ഞാല്‍ ഞാന്‍ ഉത്തരം കൊടുക്കും. അവര്‍ക്ക് അത് വലിയ പ്രശ്‌നമാകാം. ഈ അറ്റാക്ക് നടക്കുന്ന സമയത്ത് അവര്‍ തീവ്രത്തെ പറ്റി മോശം പറഞ്ഞു. അപ്പോഴാണ് നിന്റെ കുഞ്ഞിക്കയാണ് അഭിനയിച്ചത് എന്ന് ഞാന്‍ പറഞ്ഞത്.

അവരത് കട്ട് ചെയ്ത് വേറെ രീതിയില്‍ സ്‌പ്രെഡ് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ഇതില്‍ മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പക്ഷേ എനിക്ക് അങ്ങനെ മിണ്ടാതെയിരിക്കാന്‍ തോന്നിയില്ല. ഞാന്‍ ചില കാര്യങ്ങള്‍ കണ്ടാല്‍ റിയാക്ട് ചെയ്യും. ഈ പോസ്റ്റ് അവര്‍ സ്‌ക്രീന്‍ഷോട്ട് എടുത്തിട്ട് പല സിനിമാ ഗ്രൂപ്പിലും കൊണ്ടിട്ടു,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Social Media Comment Related To Theevram Movie

We use cookies to give you the best possible experience. Learn more