ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാര്‍ നടത്തുന്ന യാത്രയെ കുറിച്ചാണ് സിനിമ പറയുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്തില്‍ ഒരാള്‍ നടന്‍ റോണി ഡേവിഡ് ആയിരുന്നു. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് സംസാരിക്കുകയാണ് റോണി.
‘എനിക്ക് സിനിമയിലെ അന്ധവിശ്വാസങ്ങള്‍ തീരെയില്ല. കുറേ വര്‍ഷങ്ങളായി നമ്മള്‍ സിനിമയില്‍ ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മളുടെ സമയദോഷം കൊണ്ടാകും കയറാത്തതെന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് കണ്ണൂര്‍ സ്‌ക്വാഡ് ഉണ്ടാകില്ലായിരുന്നു.
കാരണം പല നടന്മാരും നിരസിച്ച സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പക്ഷേ നമ്മള്‍ ഓരോ വാതിലും മുട്ടികൊണ്ടേയിരുന്നു. ആരെയും ഉപദ്രവിക്കരുതെന്ന ചിന്തയുള്ള ആളാണ് ഞാന്‍.
എനിക്ക് പറ്റാവുന്നവരെയൊക്കെ ഞാന്‍ സഹായിക്കാറുമുണ്ട്. അതുകൊണ്ടാകും ദൈവം ഇയാള്‍ ഇത്രനാളായില്ലേ നടക്കുന്നു എന്നോര്‍ത്ത് ഞങ്ങളെ മമ്മൂക്കയുടെ അടുത്ത് എത്തിച്ചത്.
ആദ്യം കഥ റിജക്റ്റ് ചെയ്തവരൊന്നും പിന്നെ വിളിച്ചിട്ടില്ല. ചിലപ്പോള്‍ ചമ്മല്‍ കാരണമാകും വിളിക്കാത്തത്. എങ്കിലും എല്ലാം ഒരു ദൈവാദീനമായിട്ടാണ് ഞാന്‍ കാണുന്നത്.
അതുകൊണ്ടാണല്ലോ ഞങ്ങള്‍ കഥയുമായി മമ്മൂക്കയുടെ അടുത്തെത്തിയത്. പലരും കഥ കേള്‍ക്കാന്‍ പറ്റില്ല, ഇത്ര മാസം ഞാന്‍ ഫ്രീ ആകില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്.
അപ്പോള്‍ ഇതൊന്ന് കേട്ട ശേഷം പറഞ്ഞാല്‍ പോരേയെന്ന് ചോദിക്കുമ്പോള്‍, കേട്ടിട്ട് മാത്രം കാര്യമില്ലല്ലോ. ഇത്ര മാസം ഞാന്‍ ഫ്രീയല്ലല്ലോ, പിന്നെ ഞാന്‍ കേട്ടിട്ട് എന്തിനാണെന്ന് ചോദിക്കും. ചിലര് വളരെ റൂഡായിട്ടാകും സംസാരിക്കുക,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony David Talks About Kannur Squad