തിയേറ്ററിൽ ഒരു മാസം പിന്നിടുമ്പോഴും പുതിയ സിനിമകൾക്കൊപ്പവും മത്സരിച്ചു കൊണ്ടിരിക്കുകയാണ് റോബി വർഗീസ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ്.
തിയേറ്ററിൽ ഒരു മാസം പിന്നിടുമ്പോഴും പുതിയ സിനിമകൾക്കൊപ്പവും മത്സരിച്ചു കൊണ്ടിരിക്കുകയാണ് റോബി വർഗീസ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ്.
ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ കണ്ണൂർ സ്‌ക്വാഡ് വേണ്ടരീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലായിരുന്നുവെങ്കിലുള്ള അവസ്ഥയെ കുറിച്ച് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്.
സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു റോണി.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ മാസം 28 ന് ഇറങ്ങിയിട്ട് പടം ഇപ്പോഴും ഓടുന്നുണ്ടെങ്കിൽ അത് വലിയൊരു ഭാഗ്യമാണ്. ഇത് ശരിക്കും ഞങ്ങളുടെ നല്ല കാലമാണ്. കണ്ണൂർ സ്‌ക്വാഡ് അഥവാ പ്രേക്ഷകർക്ക് വർക്ക് ആയില്ലെങ്കിൽ എല്ലാവരും എന്തായിരിക്കും പറയുക എന്ന് ചിന്തിച്ചിട്ടുണ്ടോ?
ചേട്ടനും അനുജനും കൂടെ മമ്മൂക്കയെ കമഴ്ത്തി. അങ്ങനെയാവും എല്ലാവരും ഉറപ്പായിട്ടും പറയുക. മമ്മൂക്ക പാവം, പത്തിരുപത് ദിവസം ഡേറ്റും നൽകി കഷ്ടപ്പെട്ടിട്ട് പടം വിജയിച്ചില്ല എന്നൊക്കെ ആളുകൾ പറയും. സാമ്പത്തികമായി ലാഭം നേടുക എന്നതിലുപരി നമുക്കൊരു പ്രതിബദ്ധതയില്ലേ, ആ കമ്മിറ്റ്മെന്റിൽ നിന്ന് നമുക്കൊരിക്കലും മാറാൻ സാധിക്കില്ല. അതിന്റെ വാല്യൂ അത്രയും വലുതാണ്.
അതിനെ പകരം വെക്കാൻ വേറൊന്നുമില്ല. മമ്മൂക്കയെന്ന വ്യക്തി നമ്മുടെ മേൽ തന്ന വിശ്വാസം ഒരുതരത്തിലും ദുരുപയോഗം ചെയ്യാൻ പാടില്ല.
ഷൂട്ടിനായി നോർത്ത് ഇന്ത്യയിൽ പോയ സമയത്ത് എല്ലാവർക്കും അസുഖം പിടിച്ചിരുന്നു. റോബിക്കൊന്നും തീരെ വയ്യായിരുന്നു.
അവന്റെ ശബ്ദമൊക്കെ പോയിട്ട് ബാക്കിയുള്ളവരെ കൊണ്ടാണ് ആക്ഷൻ ഒക്കെ പറയിപ്പിച്ചത്. നമുക്ക് സങ്കടം തോന്നും കാണുമ്പോൾ. ആർക്കും തീരെ വയ്യ. പടത്തിൽ അധികവും സിങ്ക് സൗണ്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ശബ്‌ദം പോയത് കൊണ്ട് രണ്ടാം പകുതി മുഴുവൻ എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നു. കുറേ കഷ്ടപ്പെട്ടെങ്കിലും കണ്ണൂർ സ്‌ക്വാഡ് വിജയമായപ്പോൾ ഒരുപാട് സന്തോഷം തോന്നി,’റോണി പറയുന്നു.
Content Highlight: Rony David Talk About Shooting Experiences Of Kannur Squad