ചെറിയ വേഷങ്ങളിലൂടെ സിനിമാമേഖലയില്‍ വന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് റോണി വര്‍ഗീസ്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റോണി, 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനായത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയെന്ന ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് റോണി.
തന്റെ കഥാപാത്രത്തിന്റെ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചത് സുധി കോപ്പയെ ആയിരുന്നുവെന്നും എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം താൻ ആ വേഷം ചെയ്യുകയായിരുന്നുവെന്നും റോണി പറയുന്നു. എന്നാൽ തന്റെ അഭിനയം മോശമാണെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് പറഞ്ഞിരുന്നുവെന്നും റോണി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്റെ രീതികളൊക്കെ മാറ്റിയത് ഖാലിദ് റഹ്മാനാണ്. സുധി കോപ്പയുടെ ഡേറ്റിന്റെ പ്രശ്നം കാരണം ലാസ്റ്റ് നിമിഷം ഉണ്ടയെന്ന സിനിമയിൽ കയറിയ ആളാണ് ഞാൻ. സുധിക്ക് ഡേറ്റ് പ്രശ്നമായിട്ട് അവിടെയാണ് ഞാൻ കയറുന്നത്.
എന്റെ ആദ്യ ദിവസം തന്നെ റഹ്മാൻ മാറ്റി നിർത്തി എന്നോട് പറഞ്ഞു, ചേട്ടാ എനിക്ക് ഈ പരിപാടി വർക്ക് ആവുന്നില്ലട്ടോ. റഹ്മാൻ പറഞ്ഞു, വളരെ ഫ്ലാറ്റ് ആയിട്ട് ചില കാര്യങ്ങൾ പറഞ്ഞാൽ മതി. എനിക്കത് മോഡുലേറ്റ് ചെയ്യേണ്ട ആവശ്യമില്ല.
നല്ല വിഷനുള്ള സംവിധായകനാണ് അയാൾ. ആ ടീമിലെ ബാക്കി എല്ലാവരും കുറച്ച് നാളായി ഇതിന് പുറകിൽ നിൽക്കുകയാണ്. എല്ലാവരുടെയും ഡേറ്റുകൾ ഇങ്ങനെ മാറി കൊണ്ടിരിക്കുകയാണ്. ഉണ്ടയുടെ ഫോട്ടോ ഷൂട്ടിലൊക്കെ കോപ്പയാണ് ഉണ്ടായിരുന്നത്. എന്നിട്ടാണ് ഞാൻ കയറുന്നത്.
എന്നോട് ഫസ്റ്റ് ഡേ തന്നെ റഹ്മാൻ കാര്യം പറഞ്ഞു. അതുപോലെ തന്നെ എന്റെ ലൈഫിൽ അഭിനയത്തിന്റെ വളരെ പ്രധാനപ്പെട്ട ചെറിയ പോയിന്റ് വരെ പറഞ്ഞു തന്ന സംവിധായകനാണ് എബ്രിദ് ഷൈൻ. ആക്ഷൻ ഹീറോ ബിജുവിൽ ഞാൻ മുഴുവൻ ഉണ്ടെങ്കിലും ഗിയർ ഇടാതെ എങ്ങനെ ന്യൂട്രലായി അഭിനയിക്കാമെന്ന് പഠിച്ചത് അതിൽ നിന്നാണ്. എനിക്കും അത് പലർക്കും പറഞ്ഞു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്,’റോണി ഡേവിഡ് പറയുന്നു.
Content Highlight: Rony David Talk About His Character In Unda Movie