സ്‌ക്വാഡിലെ അഞ്ചാമനെ മമ്മൂട്ടിയങ്ങ് വാങ്ങി: റോണി ഡേവിഡ്
Entertainment
സ്‌ക്വാഡിലെ അഞ്ചാമനെ മമ്മൂട്ടിയങ്ങ് വാങ്ങി: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd October 2023, 5:57 pm

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലുപയോഗിച്ച രണ്ട് വണ്ടികളും മമ്മൂട്ടി സ്വന്തമായി വാങ്ങിയെന്ന് നടന്‍ ഡേവിഡ് റോണി. ചിത്രത്തില്‍ രണ്ട് ടാറ്റ സുമോയാണ് ഉപയോഗിച്ചിരുന്നതെന്നും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്കെല്ലാം വണ്ടികള്‍ കൊണ്ടുപോയിരുന്നെന്നും റോണി പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിശേഷങ്ങള്‍ റെഡ് എഫ്.എമ്മിനോട് സംസാരിക്കുമ്പോഴാണ് റോണി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘പടത്തില്‍ നമ്മള്‍ രണ്ട് ടാറ്റ സുമോ ഉപയോഗിച്ചിട്ടുണ്ട്. ഒരെണ്ണം പോയിക്കഴിഞ്ഞാല്‍ അടുത്തത് ബാക്കപ്പ് പോലെ രണ്ടെണ്ണം വെച്ചിരുന്നു. ഇവിടുന്ന് അവിടെ വരെ കൊണ്ടുപോയി. അവിടുന്ന് തിരിച്ചും കൊണ്ടുവന്നു. വേറെ എന്തുചെയ്യാന്‍ പറ്റും.

ഹൈവേയില്‍ റിഗ് തട്ടിച്ച് ഓടിക്കുകയെന്ന് വെച്ചാല്‍ വലിയ റിസ്‌കാണ്. ആ ഹൈവേയില്‍ 80-100 സ്പീഡിലാണ് എല്ലാ വണ്ടികളും പോയിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് പുറകില്‍ നിന്ന് വരുന്നവര്‍ക്ക് റിഗ്ഗോ അല്ലെങ്കില്‍ ക്യാമറയോ കാണണമെന്നില്ല. നീണ്ട് നില്‍ക്കുന്ന മെറ്റല്‍ ആരും ശ്രദ്ധിക്കുകയുമില്ല. പെട്ടെന്ന് പോയിക്കഴിഞ്ഞാലൊക്കെയേ മനസിലാകൂ ഷൂട്ടിങ് ആണെന്ന്. അപ്പൊ പിന്നെ ആള്‍ക്കാര് തിരിഞ്ഞുനോക്കും.

എന്നാല്‍ പോലും നമ്മള്‍ സേഫായിട്ട് ഓടിക്കണം. നമ്മള് മിററിലേക്കൊക്കെ ഇടയക്ക് നോക്കണം. അതേപോലെ വണ്ടി ഓടിക്കുന്നതുപോലെ തോന്നുകയും വേണം. ആ വണ്ടി ഇപ്പൊ മമ്മൂട്ടി കമ്പനിയില്‍ കിടക്കുന്നുണ്ടാകും. ആ വണ്ടി മമ്മൂട്ടി വാങ്ങി. അത് വാങ്ങാതെ പറ്റില്ലല്ലോ, ഇത്രയും ദിവസം ഷൂട്ട് ഉള്ളതല്ലെ,’ റോണി പറഞ്ഞു.

അതേസമയം, റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Rony David says Mammootty bought the TATA Sumo used in the movie Kannur Squad