| Wednesday, 24th May 2023, 5:14 pm

നിങ്ങള്‍ ഉദ്ദേശിച്ച മരുന്നല്ല ഈ മരുന്ന്, ഇത് ഡോക്ടര്‍ കുറിച്ചത്; അവതാരകനോട് റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘നല്ല നിലാവുള്ള രാത്രി’ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകന് താരങ്ങള്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു.

ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പൊടിയെ നിയന്ത്രിക്കാന്‍ എല്ലാവരും നടനും ഡോക്ടറുമായ റോണി പറയുന്നതാണ് കേള്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ കയ്യില്‍ ചില മരുന്നുകളുണ്ടെന്നും നടന്‍ ബിനു പപ്പു പറഞ്ഞപ്പോഴായിരുന്നു മരുന്നിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യം.

എന്നാല്‍ ഇതോടെനിങ്ങള്‍ ഉദ്ദേശിക്കുന്ന മരുന്നല്ല താന്‍ കൊടുക്കുന്നതെന്ന് നടന്‍ റോണി  മറുപടി നല്‍കി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍. ജിനു ജോസ്, സജിന്‍ ചെറുകയില്‍, നിതിന്‍ ജോര്‍ജ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.

‘ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ ധാരാളം പൊടി അടിക്കും. അതിനുവേണ്ടി ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കുട്ടിക്യൂറ പൗഡര്‍ ആണ്’ റോണി ഡേവിഡ് പറഞ്ഞു.
‘ഞങ്ങള്‍ ഡോക്ടര്‍ റോണിയുടെ പാതയയാണ് പിന്തുടര്‍ന്നത്,’ ബിനു പപ്പു പറഞ്ഞു.
‘അതെയതെ, പൊടി മുഴുവന്‍ വലിച്ചടുക്കാന്‍ ഞാന്‍ വാക്വം ക്ളീനര്‍ കൊണ്ടുനടക്കുവായിരുന്നു’ റോണി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

‘വാക്വം ക്ളീനര്‍ ഒന്നും അല്ല, ഡോക്ടറിന്റെ കയ്യില്‍ പല പല മരുന്നുകളും ഉണ്ട്’ ബിനു പപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോള്‍ മരുന്നുകള്‍ പലതും കയ്യിലുണ്ടെന്ന് റോണി ഡേവിഡിനോടായി അവതാരകന്‍ നര്‍മ രൂപത്തില്‍ ചോദിച്ചു.

‘നിങ്ങള്‍ ഉദ്ദേശിക്കുന്ന മരുന്നല്ല ഈ മരുന്ന്’ റോണി ചിരിച്ചുകൊണ്ട് അവതാരകന് മറുപടി നല്‍കി.
‘ഇത് ആ മരുന്നല്ല, ഡോക്ടര്‍ എഴുതി തരുന്ന മരുന്നാണ്’ ബിനു പപ്പു മറുപടി നല്‍കി.


ചില മരുന്നുകളാണ് ഇന്ന് സിനിമ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു അവതാരകന്റെ പ്രതികരണം.

‘ദൈവമേ ഇനി അതും എന്റെ മേലാണോ’ (ചിരിക്കുന്നു) എന്നായിരുന്നു റോണി ഡേവിഡിന്റെ മറുപടി.

മുര്‍ഫി ദേവസ്സി തിരക്കഥ എഴുതി സംവിധാരം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ മില്യണ്‍ ഡ്രീംസും സാന്ദ്ര തോമസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ്, ജിനു ജോസഫ്, ബാബുരാജ്, ശ്രാവണ്‍ സത്യ, നിതിന്‍ ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

Content Highlights: Rony David on shooting

We use cookies to give you the best possible experience. Learn more