കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാൽവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു.
കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാൽവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു.
നടൻ റോണി ഡേവിഡും റോബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു.
വാണിജ്യപരമായ വിജയത്തിനോടൊപ്പം ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വർമ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
ചില അഭിനേതാക്കളോട് ചിത്രത്തിന്റെ കഥ പറയാൻ ചെന്ന അനുഭവം പങ്കുവെക്കുകയാണ് റോണി ഡേവിഡ്. ഒരുപാട് പേരോട് കഥ പറഞ്ഞിരുന്നുവെന്നും എന്നാൽ ചിലർ മാത്രമാണ് കഥ കേൾക്കാൻ തയ്യാറായതെന്നും റോബി പറയുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ കറക്റ്റ് ആളുടെ അടുത്ത് തന്നെ തങ്ങൾ എത്തിയെന്നും ഭീമന്റെ കയ്യിൽ തന്നെ ഗദ കിട്ടിയെന്നും മമ്മൂട്ടിയെ ഉദ്ദേശിച്ചുകൊണ്ട് റോബി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘നമുക്ക് പുറത്ത് പറയാൻ പറ്റാത്ത ഒരുപാട് പേരോട് ഞങ്ങൾ ഈ കഥ പറഞ്ഞതാണ്. ഒരു മൂന്നാല്ല് പേരുടെ അടുത്ത്. അതിൽ ഒന്ന് രണ്ട് പേർ ഞങ്ങൾക്ക് പറയാൻ പോലും അവസരം തന്നില്ല. വേറേ ഒന്ന് രണ്ട് പേർ അവരുടെ അഭിപ്രായം പറഞ്ഞു.
അതിൽ അവരുടെ ഭാഗമായിരുന്നു ശരി. പക്ഷെ നമുക്ക് ദൈവാദീനം ഉള്ളത് കൊണ്ട് കറക്റ്റ് ആളുടെ അടുത്ത് തന്നെ ഞങ്ങൾ ചെന്നില്ലേ. നമ്മൾ പറയുന്ന പോലെ ഗദ പിടിക്കേണ്ടത് ഭീമൻ തന്നെയാണ്. ചിലപ്പോൾ ഗദ നമ്മൾ വേറൊരാൾക്ക് കൊടുത്താൽ ചേരില്ല.
നഖുലന് കൊടുത്താൽ ചേരില്ല, സഹദേവന് കൊടുത്താൽ ചേരില്ല. പക്ഷെ ഭാഗ്യത്തിന് ഭീമന്റെ കയ്യിൽ തന്നെ ഗദ കിട്ടി. ഞങ്ങളുടെ ഭീമൻ ആരാണെന്ന് അറിയാമല്ലോ,’റോണി ഡേവിഡ് പറയുന്നു.
Content Highlight: Rony David About Kannur Squad Movie Casting